Connect with us

കേരളം

പോലീസിനെ ആക്രമിച്ചു, ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി

Untitled design 2024 01 16T091808.666

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പോലീസിനെ ആക്രമിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. പോലീസിനെ ആക്രമിച്ചുവെന്നും അതിനാല്‍ രാഹുലിനെ കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

ആക്രമണത്തില്‍ രാഹുല്‍ പ്രധാന പങ്കാളിയാണെന്നും നേതൃത്വം കൊടുക്കുകയായിരുന്നുവെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. പോലീസ് തിരിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് രാഹുലിന്റ അഭിഭാഷകന്‍ വാദിച്ചു. ആറാം തീയതി വരെ ആശുപത്രിയിലായിരുന്നുവെന്നും ഏഴാം തീയതി വിവിധ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നുവെന്നും എന്നിട്ടും നോട്ടീസ് പോലും നല്‍കാതെ രാഹുലിനെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു.

മെഡിക്കല്‍ രേഖകള്‍ വ്യാജമല്ല. കസ്റ്റഡി അപേക്ഷ പോലീസ് നല്‍കിയിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു വാദം. നിലവില്‍ ആരോപണങ്ങള്‍ മാത്രമാണുള്ളതെന്നും രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. റിമാന്‍ഡില്‍ കഴിയുന്ന രാഹുലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിച്ചത്. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പോലീസിനെ ആക്രമിച്ചുവെന്ന കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ മറ്റൊരു കേസ് മ്യൂസിയം പോലീസുമെടുത്തിരുന്നു. ഈ കേസില്‍ രാഹുല്‍ നല്‍കിയ ജാമ്യാപേക്ഷ സിജെഎം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം12 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം13 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം14 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം15 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം15 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version