Connect with us

കേരളം

രാഹുൽ ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിക്കും, സന്നദ്ധത അറിയിച്ചു: പ്രിയങ്ക റായ്‌ബറേലിയിൽ സ്ഥാനാര്‍ത്ഥിയാവും

Screenshot 2024 03 06 150340

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിക്കും. കഴിഞ്ഞ തവണയും രാഹുൽ ഗാന്ധി ഈ രണ്ട് മണ്ഡലങ്ങളിലും മത്സരിച്ചിരുന്നു. വയനാട്ടിലും അമേഠിയിലും മത്സരിക്കാൻ രാഹുൽ ഗാന്ധി സന്നദ്ധത അറിയിച്ചു. അതേസമയം സഹോദരി പ്രിയങ്ക റായ്‌ബറേലിയിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാവും എന്നും സൂചനയുണ്ട്.

ദില്ലിയിൽ ഇത് സംബന്ധിച്ച് നടന്ന ചർച്ചകൾക്ക് ശേഷം ഉത്തര്‍പ്രദേശിലെ കോൺഗ്രസ് നേതാവ് പ്രദീപ് സിംഘൽ രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കണമെന്നാണ് കേരളത്തിലെ പിസിസിയുടെ ആവശ്യപ്പെട്ടിരുന്നത്. രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിലും സെൻട്രൽ ഇലക്ഷൻ കമ്മിറ്റി തീരുമാനമെടുക്കുമെന്നും അദ്ദേഹം മത്സരിക്കണമെന്ന് ആഗ്രഹം കേരളഘടകം നേരത്തെ അറിയിച്ചിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലേത് പോലെ രാഹുൽ ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം രാഹുൽ ഗാന്ധി അമേഠിയിൽ ചെന്നത് കഴിഞ്ഞ മാസമാണ്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയോടാണ് രാഹുൽ ഗാന്ധി അമേഠിയിൽ തോറ്റത്. എന്നാൽ വയനാട്ടിലെ ജയം രാഹുലിനെ ലോക്‌സഭയിൽ എത്തിച്ചു. ഇക്കുറി രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിച്ച് കര്‍ണാടകത്തിൽ നിന്നോ തെലങ്കാനയിൽ നിന്നോ മത്സരിക്കണമെന്ന ചര്‍ച്ചകളും കോൺഗ്രസിൽ നടന്നിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 mins ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം4 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം5 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം5 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം7 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം7 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം22 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം23 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version