Connect with us

കേരളം

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന ദുരിതം പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

download

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന നേരിട്ടെത്തി ദുരിതം പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി. അഞ്ച് വർഷമായി ദുരിതം അനുഭവിക്കുന്ന ഹർഷിനയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചുവെന്നും ഇത് എത്രയും വേഗം നൽകണമെന്ന് ആവശ്യപ്പെട്ടതായും രാഹുൽ ഗാന്ധി അറിയിച്ചു.

‘മെഡിക്കൽ അനാസ്ഥ കാരണം കഴിഞ്ഞ അഞ്ച് വർഷമായി ദുരിത ജീവിതം നയിക്കുന്ന ഹർഷിന കെ. കെ -യെ വയനാട്ടിൽ വെച്ച് നേരിൽ കണ്ടിരുന്നു. ഹർഷിനയുടെ ന്യായമായ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച്‌ മതിയായ നഷ്‌ടപരിഹാരം എത്രയും പെട്ടെന്ന് നൽകണം എന്നാവശ്യപെട്ട്‌ കേരള മുഖ്യമന്ത്രിക്ക്‌ കത്തയച്ചു. ഇത്തരം ഗുരുതരമായ അവഗണനകൾക്കെതിരെ മതിയായ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും, ഇരകൾ നീതിക്കുവേണ്ടി തെരുവിലിറങ്ങാൻ നിർബന്ധിതരാകാതിരിക്കാൻ ഫലപ്രദമായ പരാതി പരിഹാര സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു’- എന്നും രാഹുൽ ഗാന്ധി എ്ക്സ് ഹാൻഡിലിൽ കുറിച്ചു.

അതേസമയം, വയനാട്ടിലെത്തിയെ എംപി രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ടായിരുന്നു ഹർഷിന തന്‍റെ ദുരിതം പറഞ്ഞത്. സർക്കാരിന് നീതി നൽകണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഇപ്പോള്‍ ചെയ്യാമായിരുന്നുവെന്ന് ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. എത്രകാലം തെരുവിൽ നിന്നാലാണ് നീതി ലഭിക്കുക എന്നാണ് ഹർഷിന ചോദിക്കുന്നത്. ആരോഗ്യമന്ത്രി കൂടെയുണ്ടെന്ന് പറയുകയല്ലാതെ ഒന്നും ചെയ്യുന്നില്ലെന്നും ഹർഷിന പ്രതികരിച്ചു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം7 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം11 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം12 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം12 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം13 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം13 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version