Connect with us

കേരളം

പൂട്ടിയിട്ട് മര്‍ദിച്ചു; എസ്എഫ്‌ഐക്ക് എതിരേ റാഗിങ് പരാതി

Published

on

385

മഹാരാജാസ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയെ എസ്.എഫ്.ഐ. പ്രവർത്തകർ റാഗ് ചെയ്തതായി പരാതി. ഹോസ്റ്റൽ മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയും വിവസ്ത്രനാക്കി ഫോട്ടോ എടുത്തുവെന്നുമാണ് പരാതി. ഒന്നാം വർഷ മലയാള വിഭാഗം വിദ്യാർത്ഥിയും മലപ്പുറം സ്വദേശിയുമായ റോബിനാണ് റാഗിങ്ങിന് ഇരയായത്.

വെള്ളിയാഴ്ച വൈകുന്നേരം 8 മണി മുതൽ ശനിയാഴ്ച രാവിലെ 11 മണിവരെ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയടക്കമുള്ളവരുടെ സംഘം റോബിനെ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് മർദിക്കുകയും വിവസ്ത്രനാക്കി ഫോട്ടോ എടുത്തതായും റോബിൻ ആരോപിക്കുന്നു.

ഇരുമ്പ് വടി കൊണ്ട് കാൽ മുട്ടിലടക്കം മർദിച്ചിട്ടുണ്ട്. ഭക്ഷണം നൽകുകയോ രാത്രിയിൽ ഉറങ്ങാൻ സമ്മതിക്കുകയോ ചെയ്തില്ല. പോലീസിൽ പരാതി നൽകിയാൽ വേറെ കേസിൽ കുടുക്കുമെന്ന് പറഞ്ഞതായും റോബിന്റെ സുഹൃത്ത് മാതൃഭൂമി ഡോട്ട് കോമിനോട് വെളിപ്പെടുത്തി.

എസ്.എഫ്.ഐയുടെ പിരിവിന് ഇറങ്ങാൻ നിർബന്ധിച്ചപ്പോൾ അതിനു തയ്യാറാകാത്തതിനെ തുടർന്നാണ് മർദനമെന്നാണ് ആരോപണം. എസ്.എഫ്.ഐ. പ്രവർത്തകരല്ലാത്ത കോളേജിന് പുറത്തുനിന്നുള്ളവരും അക്രമിസംഘത്തിലുണ്ടായിരുന്നതായും ആരോപണമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം3 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം5 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം5 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം5 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം22 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version