Connect with us

കേരളം

പുതുപള്ളി ഉപതെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ രണ്ട് വനിതകൾ കൂടി

New Project 3 3

പുതുപള്ളിയിലെ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ രണ്ട് വനിതകൾ കൂടി. ബിജെപി അയർക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ്, സംസ്ഥാന വക്താവും കോട്ടയം ജില്ലയുടെ സഹപ്രഭാരിയുമായ ടി.പി. സിന്ധു മോൾ എന്നിവരെയാണ് സാധ്യത പട്ടികയിൽ ഉൾപ്പെടുത്തിയത്. സംസ്ഥാന ഭാരവാഹി യോഗത്തിലാണ് പട്ടിക വിപുലപ്പെടുത്തിയത്.

അതേസമയം, ജെയ്ക് സി തോമസിനെ പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥിയായി സിപിഐഎം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതുപ്പള്ളിയിൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയാക്കുമെന്നും പ്രതിപക്ഷം വിചാരണ ചെയ്യപ്പെടുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. സർക്കാരിനെതിരായ രാഷ്ട്രീയ വിഷയങ്ങൾ സജീവ ചർച്ചയാക്കുമെന്ന് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.പുതുപ്പള്ളിയിൽ ജെയ്ക് സി തോമസിന് ഇത് മൂന്നാം അങ്കമാണ്. രാഷ്ട്രീയ വിഷയങ്ങളും വികസന പ്രശ്‌നങ്ങളുമാണ് എൽഡിഎഫ് പ്രചാരണ ആയുധമക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

ജനങ്ങളെ ഭയപ്പെടുന്നതിനാൽ കോൺഗ്രസ് സഹതാപ തരംഗത്തെ ആശ്രയിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിലെ വികസന വിഷയങ്ങളും തദ്ദേശസ്ഥാപനങ്ങളിലെ നേട്ടത്തിന്റെ കണക്കും ആത്മവിശ്വാസമാക്കിയിരിക്കുകയാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം5 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം5 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം20 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം21 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം23 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version