Connect with us

കേരളം

51 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിക്കും

Published

on

image 6

51 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പിഎസ്സി യോഗം തീരുമാനിച്ചു.

തസ്തികകള്‍: സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്) സൂപ്രണ്ട്, ജലസേചന വകുപ്പില്‍ ഓവര്‍സിയര്‍/ഡ്രാഫ്ട്‌സ്മാന്‍ (മെക്കാനിക്കല്‍) ഗ്രേഡ് 1, വനിതാ ശിശു വികസന വകുപ്പില്‍ കെയര്‍ടേക്കര്‍ (ഫീമെയില്‍), കെഎസ്എഫ്ഇയില്‍ പ്യൂണ്‍/വാച്ച്മാന്‍ (പാര്‍ട്ട് ടൈം ജീവനക്കാരില്‍നിന്ന് നേരിട്ടുള്ള നിയമനം), ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍ (ബോയിലര്‍ ഓപ്പറേഷന്‍), കാസര്‍കോഡ് ജില്ല ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ് കന്നട മാധ്യമം -തസ്തികമാറ്റം മുഖേന), വിവിധ ജില്ലകളില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ് മലയാളം മാധ്യമം -തസ്തികമാറ്റം), വിവിധ ജില്ലകളില്‍ പ്രിന്റിങ് വകുപ്പില്‍ കംപ്യൂട്ടര്‍ ഗ്രേഡ് 2, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) (പട്ടികജാതി/പട്ടികവര്‍ഗം, പട്ടികവര്‍ഗം), വിവിധ ജില്ലകളില്‍ എല്‍പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം -പട്ടികവര്‍ഗം), വിവിധ ജില്ലകളില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (പട്ടികജാതി/പട്ടികവര്‍ഗം, പട്ടികവര്‍ഗം), വിവിധ ജില്ലകളില്‍ ഗ്രാമവികസന വകുപ്പില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവര്‍ഗം), വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് (പട്ടികജാതി/പട്ടികവര്‍ഗം), കേരള കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മാത്തമാറ്റിക്‌സ് (ഏഴാം എന്‍സിഎ- പട്ടികജാതി, പട്ടികവര്‍ഗം), വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഹോസ്പിറ്റല്‍ ഹൗസ് കീപ്പിങ് ഒന്നാം എന്‍സിഎ- മുസ്ലിം), സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (ഗവ.പോളിടെക്‌നിക്കുകള്‍) ലക്ചറര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിങ് (ഒന്നാം എന്‍സിഎ- പട്ടികവര്‍ഗം).

അഭിമുഖം
ആരോഗ്യ വകുപ്പില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (രണ്ടാം എന്‍സിഎ- മുസ്ലിം) (കാറ്റഗറി നമ്പര്‍ 558/19), ഗ്രാമവികസന വകുപ്പില്‍ ലക്ചറര്‍ ഗ്രേഡ് 2- അഗ്രികള്‍ച്ചര്‍ (392/19), കൊല്ലം ജില്ലയില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക് എന്‍സിഎ- ഈഴവ/തിയ്യ/ബില്ലവ) (566/19), കേരള സെറാമിക്‌സ് ലിമിറ്റഡില്‍ മൈന്‍സ്‌മേറ്റ് (26/18) തസ്തികളുടെ അഭിമുഖം നടത്താന്‍ തീരുമാനിച്ചു.

ചുരുക്കപ്പട്ടിക
ഫുഡ് സേഫ്റ്റി ഓഫീസര്‍ (499/19),
വിവിധ ജില്ലകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2, പ്ലാനിങ് ബോര്‍ഡില്‍ റിസര്‍ച്ച് ഓഫീസര്‍ (പട്ടികജാതി/പട്ടികവര്‍ഗം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

സാധ്യതാ പട്ടിക
കേരള ലെജിസ്ലേച്ചര്‍ സെക്രട്ടറിയറ്റില്‍ റീഡര്‍ ഗ്രേഡ് 2 (552/17), കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഇലക്ട്രിക്കല്‍ വൈന്‍ഡര്‍ (209/19) സാധ്യതാപട്ടിക ഉടന്‍.

പരീക്ഷ 
വിവിധ ജില്ലകളില്‍ എന്‍സിസി/സൈനികക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്ഡിവി) (വിമുക്തഭടന്മാര്‍) പ്രായോഗിക പരീക്ഷയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (എന്‍ജിനീയറിങ് കോളേജുകള്‍) അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് (കാറ്റഗറി നമ്പര്‍ 481/19).

വിവിധ ജില്ലകളില്‍ പട്ടികജാതി വികസനവകുപ്പില്‍ കുക്ക് (എന്‍സിഎ- മുസ്ലിം, ഒബിസി, ധീവര, വിശ്വകര്‍മ, പട്ടികജാതി, എല്‍സി/എഐ) ഓണ്‍ലൈന്‍ പരീക്ഷയും നടത്താനും തീരുമാനിച്ചു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം16 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം17 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം18 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം19 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം20 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം21 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം21 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version