Connect with us

കേരളം

പാളയം മാർക്കറ്റ് മാറ്റുന്നതിൽ പ്രതിഷേധം; നിലപാടിലുറച്ച് വ്യാപാരികൾ

Published

on

Screenshot 2023 11 18 184816

കോഴിക്കോട് പാളയത്തെ പഴം, പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിരെയുളള നിലപാടിൽ പിന്നോട്ടില്ലെന്ന് വ്യാപാരികൾ. മാർക്കറ്റ് പാളയത്ത് തന്നെ തുടരണമെന്ന ആവശ്യം മേയറെ അറിയിച്ചിട്ടുണ്ടെന്നും പരിഗണിക്കാമെന്നു കോർപറേഷൻ ഉറപ്പ് കിട്ടിയതായും വ്യാപാരികൾ പറഞ്ഞു. മേയറുമായുളള ചർച്ചകൾക്ക് ശേഷമായിരുന്നു പ്രതികരണം. തുടർ ആലോചനകൾക്ക് ശേഷം കോർപ്പറേഷൻ തീരുമാനത്തിന് അനുസരിച്ച് മുന്നോട്ടുളള നടപടികൾ സ്വീകരിക്കും. നേരത്തെ മാർക്കറ്റ് മാറ്റുന്നതിൽ പ്രതിഷേധിച്ച് വ്യാപാരികൾ കടയടപ്പ് സമരം നടത്തിയിരുന്നു. വിഷയത്തിൽ വ്യാപാരികൾ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാവരേയും പുനരധിവസിപ്പിക്കുമെന്നും മേയർ ഉറപ്പ് നൽകിയിരുന്നു.

കല്ലുത്താൻ കടവിലെ പുതിയ കെട്ടിടത്തിലേക്ക് മാർക്കറ്റ് മാറ്റാനുള്ള പ്രവൃത്തികൾ പൂര്‍ത്തിയാകാനിരിക്കെയാണ് വ്യാപാരികള്‍ പ്രതിഷേധം ആരംഭിച്ചത്. ഇത് വ്യാപാരികളുടെയും അനുബന്ധ തൊഴിലാളികളുടെയും ഉപജീവന മാർഗം ഇല്ലാതാക്കുമെന്നും പാളയത്ത് തന്നെ കൂടുതൽ സൗകര്യം ഒരുക്കുകയുമാണ് വേണ്ടതെന്നുമാണ് സമരക്കാരുടെ ആവശ്യം. പാളയത്ത് നിന്ന് മാര്‍ക്കറ്റ് മാറ്റുന്നത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഒരു വിഭാഗം വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ഞൂറോളം കടകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 mins ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം4 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം4 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം23 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version