Connect with us

Uncategorized

നിയമന കത്ത് വിവാദം:,മേയറുടെ ഓഫിസ് ഉപരോധിച്ച് കൊടികെട്ടി ബിജെപി,ധർണയുമായി കോൺഗ്രസ്

Published

on

നിയമന കത്ത് വിവാദത്തിൽ ഇന്നും പ്രതിഷേധവും സംഘർഷവും . കോർപറേഷനിൽ ഇന്നും ബിജെപിയുടെ ഉപരോധം തുടരുകയാണ്. മേയറുടേയും ഡി ആർ അനിലിന്റേയും ഓഫിസിന് മുന്നിൽ ബിജെപി കൊടി നാട്ടി. ബിജെപിയുടെ വനിത കൌൺസിലർമാരുൾപ്പെടെ കിടന്നാണ് പ്രതിഷേധിക്കുന്നത്. സമരം കടുപ്പിച്ച് മുന്നോട്ട് പോകാനാണ് ബിജെപി തീരുമാനം. മേയർ രാജി വയ്ക്കും വരെ സമരം തുടരുമെന്നാണ് ബിജെപി പറയുന്നത് . ജനങ്ങൾക്ക് ഉപകാരം ഇല്ലാത്ത ഓഫിസ് പ്രവർത്തിക്കേണ്ടതില്ലെന്നാണ് ബിജെപി കൗൺസിലർമാരുടെ നിലപാട്.

ഓഫിസിലേക്ക് ജീവനക്കാർക്ക് കയറാനാകാത്ത അവസ്ഥയാണ്. വിവിധ ആവശ്യങ്ങൾക്കായി പൊതുജനം എത്തുമ്പോൾ ഓഫിസിൽ കയറാനാകാത്ത വിധം ആണ് ബിജെപിയുടെ സമരം തുടരുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട് .ഓഫിസ് ഉപരോധിക്കുന്ന ബിജെപി പ്രവർത്തകർക്കെതിരെ കഴിഞ്ഞ ദിവസം ഉണ്ടായ പോലെ എൽഡിഎഫ് കൌൺസിലർമാർ രംഗത്തെത്തുമോ എന്നും സംശയമുണ്ട്.

കോൺഗ്രസും സമരപാതയിലാണ്. യുഡിഎഫ് കൌൺസിലർമാർ കോർപറേഷന് മുന്നിൽ ധർണ സംഘടിപ്പിച്ചിട്ടുണ്ട് .ഇതിനിടെ മുടവൻമുകളിലെ വീട്ടിൽ നിന്നിറങ്ങിയ മേയർ ആര്യാ രാജേന്ദ്രന് നേരെ പ്രതിഷേധം ഉണ്ടായി. കെ എസ് യു പ്രവർത്തകർ മേയറെ കരിങ്കൊടി കാണിച്ചു. വീടിനു മുന്നിലും യൂത്ത് കോൺഗ്രസ് അടക്കമുള്ളവരുടെ പ്രതിഷേധം കണക്കിലെടുത്ത് അവിടേയും പൊലീസ് വിന്യാസം ഉണ്ടായിരുന്നതിനാൽ കെ എസ് യു പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു

ഇതിനിടെ വിവാദ കത്തിന്മേലുള്ള പ്രാഥമിക അന്വേഷണം ക്രൈംബ്രാഞ്ച് തുടങ്ങുകയാണ്. ഇതിന്റെ ഭാഗമായി മേയറുടെ മൊഴി ആദ്യം രേഖപ്പെടുത്തും. ഡി ആർ അനിലിന്റേയും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റേയും മൊഴി എടുക്കും. അതേസമയം സംഭവത്തിൽ ഉടൻ കേസ് എടുക്കില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version