Connect with us

കേരളം

മാങ്ങാവ്യാപാരിയെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ സ്വര്‍ണ നിധി വാഗ്ദാനം; മൂന്നുപേര്‍ പിടിയില്‍

Published

on

പാലക്കാട് കൊല്ലങ്കോട് മാങ്ങാവ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതിന് പിന്നില്‍ സ്വര്‍ണ നിധി വാഗ്ദാനമെന്ന് മൊഴി. മുതലമട സ്വദേശി കബീര്‍ പലപ്പോഴായി 30 ലക്ഷത്തിലേറെ രൂപ വാങ്ങിയിരുന്നതായി അറസ്റ്റിലായ പ്രതികള്‍ പൊലീസിനോട് പറഞ്ഞു. സ്വര്‍ണവും പണവും കിട്ടാതെ വന്നതോടെയാണ് കബീറിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

തമിഴ്‌നാട് മധുര സ്വദേശികളായ വിജയ്, ഗൗതം, ശിവ എന്നിവരാണ് അറസ്റ്റിലായത്. മുതലമടയിലെ മാങ്ങാ കര്‍ഷകനാണ് കബീര്‍. കഴിഞ്ഞ ദിവസം ഉച്ചയോടെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാലിന് പരിക്കേറ്റ കബീറിനെ ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് സംഘം കാറില്‍ കയറ്റി.

സുഹൃത്തിനെ കാറില്‍ കയറ്റാതെ സംഘം അതിവേഗം വിട്ടുപോയി. മീനാക്ഷിപുരം വഴി തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു ശ്രമം. സംശയം തോന്നി കാറിനെ പിന്തുടര്‍ന്ന സുഹൃത്ത് മീനാക്ഷിപുരം പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് വഴിയില്‍ വെച്ച് കാര്‍ തടഞ്ഞ് കബീറിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മീനാക്ഷിപുരം പൊലീസ് പിടികൂടിയ പ്രതികളെ കൊല്ലങ്കോട് പൊലീസിന് കൈമാറി.

സ്വര്‍ണം കിട്ടാന്‍ കബീര്‍ പല അവധി പറഞ്ഞെങ്കിലും നടപ്പായില്ല. തുടര്‍ന്ന് പണം തിരികെ നല്‍കാമെന്ന് പറഞ്ഞെങ്കിലും കബീര്‍ തിരികെ നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് കബീറിനെ തട്ടിക്കൊണ്ടുപോയി പണം തിരികെ വാങ്ങാന്‍ തീരുമാനിച്ചതെന്ന് പ്രതികള്‍ പറഞ്ഞു. പരിക്കേറ്റ് ചിറ്റൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കബീര്‍, കാറിലുണ്ടായിരുന്ന ഒരാളെ തനിക്ക് പരിചയമുള്ളതായി പൊലീസിനോട് പറഞ്ഞു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കബീറിന്റെ ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം7 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം7 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version