Connect with us

കേരളം

കൊവിഡ് വ്യാപനം; മലപ്പുറത്ത് 55 പഞ്ചായത്തുകളിൽ നിരോധനാജ്ഞ

21

മലപ്പുറത്ത് കൊവിഡ് വൈറസ് രോഗബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് ജില്ലാ ഭരണകൂടം. 55 പഞ്ചായത്തുകളിൽ മെയ് 14 വരെ നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 30 ന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ച മുതൽ കാടാമ്പുഴ ഭഗവതി അമ്പലത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ഭരണ സമിതി അറിയിച്ചു. ടിപിആർ 30ന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. നേരത്തെ ജില്ലയിലെ മൂന്ന്​ നഗരസഭകളിലും 14 പഞ്ചായത്തുകളിലും നിരോധനാജ്ഞ നൽകിയിരുന്നു.

തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ, നഗരസഭകളിലും എ ആർ നഗർ, തേഞ്ഞിപ്പലം, കാലടി, എടയുർ, മമ്പാട്, പെരുമ്പടപ്പ്, എടപ്പാൾ, വാഴക്കാട്, കുറ്റിപ്പുറം, ഇരുമ്പിളിയം, ആതവനാട്, മാറഞ്ചേരി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളിലുമാണ്​ പുതിയതായി നിയന്ത്രണം പ്രഖ്യാപിച്ചത്​.

വെള്ളിയാഴ്​ച (ഏപ്രിൽ 30) രാത്രി 9:00 മണി മുതൽ മേയ് 14 വരെയാണ് നിരോധനാജ്‌ഞ ഉണ്ടാവുക.ഈ സ്ഥലങ്ങളിൽ 5 പേരിൽ അധികം കൂട്ടം കൂടരുത് എന്നടക്കമുള്ള നി​യന്ത്രണങ്ങൾ ഉണ്ടാകും. പൊലീസി​ന്റെ ആരോഗ്യ വകുപ്പിന്റെയും കർശന പരിശോധനകളും ഉണ്ടാകും.കൊവിഡി​ന്റെ രണ്ടാം വ്യാപന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ നേരത്തെ രണ്ടു ഘട്ടങ്ങളിലായി 24 തദ്ദേശ സ്​ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം4 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version