Connect with us

കേരളം

പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്കും പരിഗണന; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

kerala high court 620x400 1496586641 835x547

എന്‍ജിനീയറിങ് ഉള്‍പ്പെടെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്ക് പരിഗണിക്കരുതെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. പ്രവേശനം എന്‍ട്രന്‍സ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാകണമെന്ന സിബിഎസ്ഇ മാനേജ്‌മെന്റിന്റെയും ഒരു കൂട്ടം വിദ്യാര്‍ഥികളുടെയും ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

നിലവില്‍ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്കും എന്‍ട്രന്‍സ് മാര്‍ക്കും പരിഗണിക്കുന്നുണ്ട്. കോവിഡ് സാഹചര്യത്തില്‍ സിബിഎസ്ഇ പ്ലസ്ടു പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് മുന്‍വര്‍ഷങ്ങളിലെ മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തി പ്രത്യേകരീതിയിലാണ് മൂല്യനിര്‍ണയം നടത്തിയത്. ഇതുമൂലം വിദ്യാര്‍ഥികള്‍ക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മാര്‍ക്ക് കുറഞ്ഞിട്ടുണ്ട്.

എന്നാല്‍ കേരള സിലബസില്‍ നടന്ന പ്ലസ്ടു പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട മാര്‍ക്കാണ് ലഭിച്ചത്.
അതിനാല്‍ ഇത്തവണ എന്‍ജിനീയറിങ് ഉള്‍പ്പെടെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം പരിഗണിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിബിഎസ്ഇ മാനേജ്‌മെന്റും ഒരു കൂട്ടം വിദ്യാര്‍ഥികളും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഇതാണ് ഹൈക്കോടതി തള്ളിയത്. ഇതിന് പുറമേ സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് ഇംപ്രൂവ്‌മെന്റ് റിസല്‍ട്ട് വരുന്ന മുറയ്ക്ക് അപ്ലോഡ് ചെയ്യാന്‍ അവസരം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version