Connect with us

കേരളം

ജനങ്ങളെ കൊള്ളയടിച്ച്‌ സ്വകാര്യ ബസുകള്‍; അധികം വാങ്ങുന്നത് 500 രൂപ വരെ

WhatsApp Image 2021 06 17 at 5.44.45 PM

ക്രിസ്‌മസ്, പുതുവര്‍ഷ അവധിക്ക് നാട്ടിലെത്തുന്ന മലയാളികളെ അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ കൊള്ളയടിക്കുന്നു. ബംഗളൂരു, ചെന്നൈ റൂട്ടുകളിലെ ടിക്കറ്റിന് 500 രൂപ വരെയാണ് അധികം ഈടാക്കുന്നത്. ഈ റൂട്ടുകളില്‍ ട്രെയിന്‍ ടിക്കറ്റുകള്‍ നേരത്തെ തീര്‍ന്നതും അവസരമാക്കി. പേരുകേട്ട കമ്ബനികളാണ് നിരക്ക് വര്‍ദ്ധനയില്‍ മുന്നിലുള്ളത്.

ചെന്നൈയിലെ ആര്‍ക്കോണം – കട്പാടി സെക്‌ഷന് കീഴില്‍ റെയില്‍വേ പാലത്തിന് അടിയന്തര അറ്റകുറ്റപ്പണി വന്നതോടെ ഇന്നലെ കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. നൂറ് കണക്കിന് യാത്രക്കാര്‍ പെരുവഴിയിലായതോടെ ചെന്നൈ – കൊച്ചി റൂട്ടില്‍ 1,​600 രൂപയ്‌ക്കുള്ളില്‍ ലഭ്യമായിരുന്ന ബസ് ടിക്കറ്റ് പൊടുന്നനെ 2,300 വരെയായി.

കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം റൂട്ടിലെല്ലാം നിരക്കേറി. ബംഗളൂരു-കൊച്ചി റൂട്ടില്‍ എ.സി സ്ലീപ്പര്‍ 1,500 രൂപയ്‌ക്കുള്ളിലും സെമി സ്ലീപ്പര്‍ 1,300 രൂപയ്‌ക്കും ടിക്കറ്റ് ലഭിക്കാറുണ്ട്. ഇത് ഇന്നലെ യഥാക്രമം 2,000, 1,800 ആയി വര്‍ദ്ധിപ്പിച്ചു. ക്രിസ്മസ് ദിനത്തില്‍ തിരക്ക് കുറയുമെന്നതിനാല്‍ ടിക്കറ്റ് നിരക്കില്‍ ഇന്ന് കുറവുണ്ട്. എ.സി സ്ലീപ്പറില്‍ ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് 1,500 രൂപ മുതല്‍ ടിക്കറ്റ് ലഭിക്കും.

ഈമാസം 19 മുതല്‍ മൈസൂര്‍,​ ബംഗളൂരൂ റൂട്ടില്‍ 20 ട്രിപ്പുകള്‍ വരെ കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് നടത്തുന്നുണ്ട്. നേരത്തെയുള്ള 15 ട്രിപ്പുകള്‍ക്ക് പുറമെയാണിത്. 22 മുതല്‍ ചെന്നൈ- തൃശൂര്‍ റൂട്ടില്‍ സ്‌കാനിയ ബസ് സര്‍വീസ് തുടങ്ങി. ചെന്നൈ മലയാളി അസോസിയേഷന്റെ ആവശ്യപ്രകാരമായിരുന്നു സര്‍വീസ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം5 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം5 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം6 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം6 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം22 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം22 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version