Connect with us

കേരളം

ജനുവരി മൂന്നിന് പ്രധാനമന്ത്രി തൃശൂരിൽ; പരിപാടിയുടെ പേര് മഹിളാ സംഗമം

Published

on

df 32

പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനവും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ച ചെയ്യാൻ ബിജെപി സംസ്ഥാന ഭാരവാഹിയോഗം തൃശൂരിൽ ചേർന്നു. ബിജെപി വിജയസാധ്യത കൽപ്പിക്കുന്ന തിരുവനന്തപുരം തൃശൂർ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. ബിജെപിയുടെ കേരളത്തിലെ ഐടി സെല്ലിന്റെ പ്രവർത്തനം മോശം എന്ന് സോഷ്യൽ മീഡിയയിലൂടെ പരസ്യമായി വിമർശിച്ച ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻ അഗർവാൾ എം.പി പങ്കെടുത്ത സംസ്ഥാന ഐ.ടി സെൽ ഭാരവാഹികളുടെ യോഗവും ചേരും.

ജനുവരി മൂന്നിന് ആണ് പ്രധാനമന്ത്രിയുടെ തൃശൂരിലെ പരിപാടി. മഹിളാ സംഗമം എന്ന് പേരിട്ട പരിപാടി ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചരണം ലക്ഷ്യമിട്ട് വിപുലമായാണ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് തൃശൂർ. 2019ലെ ലോക്സഭയിലേക്കും 2021ലെ നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടിട്ടും തൃശൂരിൽ സജീവമാണ് സുരേഷ്‌ഗോപി. ശക്തമായ ത്രികൊണ മത്സരത്തിലൂടെ ഇത്തവണ സീറ്റിൽ വിജയിക്കുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ.

ഓരോ മണ്ഡലങ്ങളിലും ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യും. ക്രൈസ്തവ സഭാ നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയും മാർപാപ്പയെ ഇന്ത്യയിലേക്കും കേരളത്തിലേക്കും കൊണ്ട് വരുമെന്ന പ്രഖ്യാപനവും ഉണ്ടാക്കിയ മാറ്റങ്ങളും കേരളത്തിൽ ഇടതുമുന്നണി സംഘടിപ്പിച്ച നവകേരള സദസ്സും പ്രതിഷേധങ്ങളിലൂടെ പ്രതിപക്ഷത്തിന് കിട്ടിയ മേൽക്കൈ തുടങ്ങി പുതിയ ദേശീയ-സംസ്ഥാന രാഷ്ട്രീയ സാഹചര്യടക്കമുള്ളവ യോഗത്തിൽ ചർച്ചക്കുണ്ട്.

ഐ.ടി സെൽ യോഗത്തിൽ പ്രചാരണരംഗത്തെ സജീവമല്ലായ്മയും ചർച്ചയാവും. സമൂഹ മാധ്യമങ്ങളിൽ കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഏറെ പിന്നിലാണ് കേരളമെന്ന് നേരത്തെ ദേശീയ നേതൃത്വം കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ഐടി സെൽ പുനഃസംഘടിപ്പിച്ചിരുന്നു. അതിനുശേഷം ചേരുന്ന ആദ്യ യോഗം കൂടിയാണ് ഇന്ന്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version