Connect with us

കേരളം

വധുവിന് വിവാഹസമ്മാനം നൽകുന്നതിൽ പരിധി വേണമെന്ന് വനിതാ കമ്മിഷൻ

വധുവിന് നൽകുന്ന വിവാഹ സമ്മാനം 10 പവനും ഒരുലക്ഷം രൂപയും എന്ന പരിധിയിൽ വേണമെന്ന് സംസ്ഥാന വനിത കമ്മിഷൻ. വധുവിന് അവകാശമുള്ള മറ്റുതരത്തിലുള്ള ഉപഹാരങ്ങൾ കാൽലക്ഷം രൂപയുടേതായും ചുരുക്കണമെന്ന് കമ്മിഷൻ ശുപാർശ ചെയ്‌തു.

കൂടാതെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് വിവാഹപൂർവ കൗൺസലിങ് നിർബന്ധമാക്കണമെന്നും വനിതാ കമ്മിഷൻ ശുപാർശ ചെയ്തു. കൺസലിങ് നൽകുന്നുണ്ടെങ്കിലും കമ്മിഷൻ ഇതുവരെ സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. ശുപാർശ സർക്കാർ അംഗീകരിച്ചാൽ ഭാവിയിൽ കമ്മിഷൻ സർട്ടിഫിക്കറ്റ് നൽകുമെന്നും ഈ സർട്ടിഫിക്കറ്റ് തദ്ദേശസ്ഥാപനങ്ങളിൽ കാണിച്ച് വിവാഹം രജിസ്റ്റർ നടത്തണമെന്നുമാണ് കമ്മിഷന്റെ ആവശ്യം.

വിവാഹത്തിന് ആളുകളുടെ എണ്ണവും ആർഭാടവും കുറയ്ക്കണമെന്നും മാതാപിതാക്കൾക്ക് കൗൺസിലിങ് നൽകണമെന്ന വ്യവസ്ഥയും നിയമത്തിൽ ഉൾപ്പെടുത്തണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയാനുള്ള നിയമം കർശനമായി നടപ്പാക്കണമെന്നു വനിതശിശുക്ഷേമ വകുപ്പിനോട് ശുപാർശ ചെയ്തതായും അധ്യക്ഷ പി സതീദേവിയും അംഗം ഇന്ദിരാ രവീന്ദ്രനും പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version