Connect with us

കേരളം

തപാൽ വോട്ടുകളുടെ കണക്ക് പുറത്ത് വിടണം; ആവശ്യവുമായി യു ഡി എഫ് സ്ഥാനാർത്ഥികൾ

Local Elections

തപാൽ വോട്ടുകളുടെ യഥാർത്ഥ കണക്ക് പുറത്ത് വിടണമെന്നാവിശ്യപ്പെട്ട് അഞ്ച് യു ഡി എഫ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ. അപേക്ഷകരുടെ എണ്ണം, അച്ചടിച്ചവയുടെ എണ്ണം എന്നിവ അറിയിക്കണമെന്നാണ് ആവശ്യം. തപാൽ വോട്ടുകളിൽ ക്രമക്കേട് നടന്നുവെന്നാണ് യു ഡി എഫിന്റെ ആരോപണം.

നടപടികൾ സുതാര്യമായിരുന്നില്ലെന്നും യു ഡി എഫ് പറയുന്നു. ഈ സാഹചര്യത്തിലാണ് അഞ്ച് സ്ഥാനാർത്ഥികൾ പരാതിയുമായി എത്തുന്നത്. കുണ്ടറയിലെ സ്ഥാനാർത്ഥി പി.സി വിഷ്ണുനാഥ്, കൊല്ലത്തെ ബിന്ദു കൃഷ്ണ, പുനലൂരിലെ അബ്ദുറഹ്മാൻ രണ്ടത്താണി,വർക്കലയിലെ ബി.ആർ.എം ഷഫീർ, കുറ്റ്യാടിയിലെ പാറയ്ക്കൽ അബ്ദുള്ള എന്നിവരാണ് കമ്മീഷനെ സമീപിച്ചത്.

തങ്ങളുടെ മണ്ഡലത്തിൽ എത്ര പേർ തപാൽ വോട്ടിനപേക്ഷിച്ചു. എത്ര വോട്ടുകൾ ഇഷ്യൂ ചെയ്തു, എത്ര ബാലറ്റുകൾ അച്ചടിച്ചു. എന്നതുൾപ്പടെയുള്ള വിവരങ്ങളാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.
വോട്ടർപട്ടികയിൽ ഇരട്ടവോട്ട് ആരോപണത്തിന് പിന്നാലെ തപാൽ വോട്ടിലെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.

ഒറ്റപ്പെട്ട ചില പരാതികളാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. മേൽവിലാസത്തിൽ ഉണ്ടായ മാറ്റം ഉൾപ്പടെയുള്ളവയാകും വീണ്ടും തപാൽ വോട്ട് വന്നതെന്നാണ് കമ്മീഷന്റെ പ്രാഥമിക നിഗമനം. ആക്ഷേപത്തെക്കുറിച്ച് പരിശോധിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version