Connect with us

കേരളം

വാരാന്ത്യ ലോക്ക്ഡൗണിൽ ഇളവ് നൽകിയേക്കും; അവലോകന യോ​ഗം ഇന്ന് തന്നെ ചേരാൻ സാധ്യത

Untitled design 2021 07 16T104416.540

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി തുടർന്ന് വരുന്ന വാര്യന്ത്യ ലോക്ഡൗണിൽ ഇളവ് നൽകാൻ സാധ്യതയെന്ന് റിപ്പോർട്ട്. പെരുന്നാൾ അടുത്തതും വ്യാപാരികളുടെ ആവശ്യവും പരി​ഗണിച്ച് ശനിയും ഞായറും കടകൾ തുറക്കാൻ അനുമതി നൽകിയേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് തന്നെ അവലോകന യോ​ഗം ചേർന്ന് ഇത് സംബന്ധിച്ച തീരുമാനം എടുത്തേക്കുമെന്നാണ് സൂചന.

ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകി കടകൾ ‌എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണം എന്ന ആവശ്യം ഉന്നയിച്ച് വ്യാപാരികൾ സർക്കാരിന് മേലുള്ള സമ്മർദം ശക്തമാക്കിയിട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രി വ്യാപാരികളെ കാണുന്നുണ്ട്. അടുത്ത ചൊവ്വാഴ്ചയാണ് പെരുന്നാൾ. പെരുന്നാൾ പ്രമാണിച്ച് വലിയ കച്ചവടം നടക്കുന്ന സമയമാണ് ഈ ശനിയും ഞായറും എന്ന് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ൽ താഴെയുള്ള പ്രദേശങ്ങളിൽ നിലവിൽ വെള്ളി, തിങ്കൾ ദിവസങ്ങളിൽ കടകൾ തുറക്കാം. ആരാധനാലയങ്ങളിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കണം എന്ന ആവശ്യം മത സംഘടനകളും ശക്തമായി മുൻപോട്ട് വെച്ചിരുന്നു. കടകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുന്ന വിഷയത്തിൽ നയപരമായ തീരുമാനം സർക്കാരിൽ നിന്ന് വരേണ്ട സമയമാണെന്ന് ഹൈക്കോടതിയും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

വാരാന്ത്യ ലോക്ക്ഡൗണുമായി മുൻപോട്ട് പോകാൻ സർക്കാർ തീരുമാനിച്ചാൽ അവശ്യ മേഖലകൾക്ക് മാത്രമാവും അനുമതി. പരീക്ഷകൾക്ക് മാറ്റ‌മുണ്ടാവില്ല. സ്വകാര്യ ബസ് സർവീസ് ഉണ്ടാകില്ല. കെഎസ്ആർടി‍സി പരിമിത സർവീസ് മാത്രമാവും നടത്തുക. ടിപിആർ നിരക്ക് കുറയാത്തതാണ് സർക്കാരിനെ കുഴക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിന് ഇടയിൽ 3 ദിവസത്തിൽ താഴെ മാത്രമാണ് ടിപിആർ നിരക്ക് 10 ശതമാനത്തിൽ താഴെയ്ത്തിയത്. ഇതും ആശങ്ക വർധിപ്പിക്കുകയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം18 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം21 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം21 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം22 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം23 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version