Connect with us

കേരളം

പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു

poovachal khader

പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ (73) അന്തരിച്ചു. കോവിഡ് ബാധയെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 12:15ഓടെയായിരുന്നു അന്ത്യം.

കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ന്യൂമോണിയയും പിടിപെട്ടു. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു. സംസ്കാരം ഇന്നു വൈകീട്ട് പൂവച്ചൽ ജുമാ മസ്ജിദിൽ. മൂന്നു പതിറ്റാണ്ടോളം മലയാള സിനിമയിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം മൂന്നൂറോളം ചിത്രങ്ങളിലായി രണ്ടായിരത്തോളം ​ഗാനങ്ങളെഴുതി.

നാഥാ നീവരും കാലൊച്ച(ചാമരം), ‘അനുരാഗിണി ഇതായെൻ…’ (ഒരു കുടക്കീഴിൽ), പൂമാനമേ ഒരു രാഗമേഘം താ… (നിറക്കൂട്ട്), ‘ഏതോ ജന്മ കൽപനയിൽ…’ (പാളങ്ങൾ), നീയെന്റെ പ്രാർത്ഥന കേട്ടൂ( കാറ്റുവിതച്ചവൻ) തുടങ്ങി മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഖാദറിന്റെ അനശ്വര ഗാനങ്ങൾ ഏറെയാണ്.

1972 -ൽ ചലച്ചിത്ര ഗാനരചനയിലേക്ക് കടന്ന ഖാദർ കെജി ജോർജ്, പിഎൻ മേനോൻ, ഐവി ശശി, ഭരതൻ, പത്മരാജൻ തുടങ്ങി പ്രമുഖരോടൊപ്പം പ്രവർത്തിച്ചു. ആമിനയാണ് ഭാര്യ. മക്കൾ: തുഷാര, പ്രസൂന.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം16 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം19 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം19 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം20 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം21 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version