Connect with us

കേരളം

പൊലീസിന് പമ്പ് ഉടമകളുടെ പണി! ഇന്ധനത്തിനായി നെട്ടോട്ടം, ഇതിനിടെ അപകടവും, ആലപ്പുഴയിൽ വൻ പ്രതിസന്ധി

Published

on

Screenshot 2024 02 15 084504

കുടിശിക ഒരു കോടി രൂപ കഴിഞ്ഞതോടെ ആലപ്പുഴയിലെ പൊലീസ് വാഹനങ്ങള്‍ക്ക് പമ്പ് ഉടമകള്‍ ഇന്ധനം നല്‍കുന്നത് നിര്‍ത്തി. ആലപ്പുഴ നഗരത്തിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. നവംബര്‍ മുതല്‍ ഒരു രൂപ പോലും പമ്പുടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. രണ്ടു ദിവസം മുമ്പ് രാത്രിയിൽ ആലപ്പുഴ എടത്വയില്‍ പൊലീസ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ആലപ്പുഴ സൗത്ത് സി ഐ ഓഫീസിലെ ജീപ്പ് ഇന്ധനം നിറക്കാൻ എടത്വയിലെത്തി തിരികെ വരുമ്പോഴായിരുന്നു അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ആലപ്പുഴ ടൗണിലെ പൊലീസ് ജീപ്പ് ഇന്ധനം നിറക്കാൻ 26 കിലോമീറ്റര്‍ അകലെയുള്ള എടത്വയിലേക്ക് പോകേണ്ട അത്രയും പ്രതിസന്ധിയിലാണ് ആലപ്പുഴയിലെ പൊലീസ്.

ഇന്ധനത്തിനായി ഇങ്ങനെ പലയിടത്തേക്ക് ഓടേണ്ട അവസ്ഥ പൊലീസുകാരെ ബുദ്ധിമുട്ടിലാക്കുകയാണ്. നഗരത്തിലെ മിക്ക പമ്പുടമകളും പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ആലപ്പുഴയിൽ മാത്രം ഒരു കോടിയിലധികം രൂപയാണ് പമ്പുടമകള്‍ക്ക് നല്‍കാനുള്ളത്. കഴിഞ്ഞ നവംബര്‍ മുതല്‍ ഒരു പൈസ പോലും പമ്പുടമകള്‍ക്ക് നല്‍കിയിട്ടില്ല. സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി മൂലം പമ്പുടമകള്‍ക്കുള്ള തുക കുടിശികയായി. നേരത്തെ ഒരു മാസത്തിനുളളില്‍ തന്നെ പണം നല്‍കുമായിരുന്നു. ഇതാദ്യമായാണ് മൂന്ന് മാസത്തിനപ്പുറത്തേക്ക് കുടിശിക നീളുന്നത്.

ആലപ്പുഴ നഗരത്തില്‍ കളക്ടറേറ്റിലേത് ഉള്‍പ്പെടെ മറ്റു സര്‍ക്കാര് വകുപ്പുകളും ലക്ഷക്കണക്കിന് രൂപ പമ്പുടമകള്‍ക്ക് നല്‍കാനുണ്ട്. ഇതിന്‍റെ കൂടെ പൊലീസിന്‍റെ കൂടി ഭീമമായ തുക താങ്ങാനാവില്ലെന്നാണ് പമ്പുടമകളുടെ നിലപാട്. ഇതോടെയാണ് അധികം ബാധ്യതയില്ലാത്ത നഗരത്തില്‍ നിന്ന് ദുരെയുള്ള പമ്പുടകളില്‍നിന്ന് ഇന്ധനം നിറക്കാൻ വിവിധ സ്റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇത്തരത്തില്‍ എടത്വയില്‍നിന്ന് ഇന്ധനം നിറച്ച് വരുമ്പോഴാണ് ആലപ്പുഴ സൗത്ത് പൊലീസിന്‍റെ ജീപ്പ്അപകടത്തില്‍പെട്ടത്. ഓരോ മാസവും 35 ലക്ഷം രൂപയുടെ ഇന്ധനമാണ് ജില്ലയിൽ പൊലീസ് വാഹനങ്ങള്‍ക്ക് വേണ്ടത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം7 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം11 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം12 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം12 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം13 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം13 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version