Connect with us

കേരളം

ക്ലബ് ഹൗസില്‍ പെണ്‍കുട്ടികളുടെ റൂമിലെ അശ്ലീല ചര്‍ച്ച സോഷ്യല്‍ മീഡിയിയല്‍ വൈറല്‍; മുന്നറിയിപ്പുമായി കേരള പൊലീസ്

Published

on

WhatsApp Image 2021 06 10 at 9.07.06 AM

ലോകത്ത് ഇപ്പോള്‍ ട്രെന്‍ഡിങ്ങായ ഓഡിയോ ചാറ്റ് റൂം ആപ്പ് ക്ലബ് ഹൗസ് സംബന്ധിച്ച് മുന്നറിയിപ്പുമായി പോലീസ്. ക്ലബ് ഹൗസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെണ്‍കുട്ടികളില്‍ നടത്തിയ തത്സമയ അശ്ലീല ചര്‍ച്ചയുടെ ഓഡിയോ ക്ലിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ക്ലബ് ഹൗസിലെ ഓഡിയോ ചര്‍ച്ചകള്‍ റെക്കോര്‍ഡ് ചെയ്യരുതെന്നാണ് നിയമമെങ്കിലും റൂമില്‍ പ്രവേശിക്കുന്ന ആര്‍ക്കും ഇത് റെക്കോര്‍ഡ് ചെയ്യാവുന്ന അവസ്ഥയാണ്. ഇതോടെയാണ് പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

സുരക്ഷിതമെന്ന് കരുതുന്ന നവമാദ്ധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ   നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷതിമല്ല എന്നോര്‍ക്കുക.  തരംഗമാകുന്നത് പുത്തന്‍ സാമൂഹ്യ മാധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും നിങ്ങള്‍ക്ക് തന്നെ വിനയാകാതെ സൂക്ഷിക്കണെമെന്ന് പോലീസ്.

ലൈവ് ഓഡിയോ റൂമുകളാണ് പുതിയ ട്രെന്‍ഡ്.  ഓരോ റൂമിലും സംസാരിക്കുന്ന ‘സ്പീക്കര്‍’മാരുടെ അനുമതിയില്ലാതെ റെക്കോര്‍ഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പില്ല ഓഡിയോ റൂമുകളിലെ ഇടപെടലും പങ്കാളിത്തവും സ്‌ക്രീന്‍ റെക്കോര്‍ഡ് ഓപ്ഷനിലൂടെ മറ്റൊരാള്‍ക്ക് റെക്കോര്‍ഡ് ചെയ്ത് മറ്റ് സോഷ്യല്‍ മീഡിയകളില്‍  പോസ്റ്റ് ചെയ്യാനും കഴിയും.

Also read: തരംഗമാകുന്ന ഓഡിയോ ചാറ്റ്‌റൂമുകൾ സ്വകാര്യമല്ല! മുന്നറിയിപ്പുമായി പോലീസ്

സ്‌ക്രീന്‍ റെക്കോര്‍ഡ് ഓപ്ഷനിലൂടെ റൂമുകളില്‍ ആരൊക്കെ പങ്കെടുക്കുന്നുവോ അവരുടെ  മുഴുവന്‍ പ്രൊഫൈല്‍ ചിത്രങ്ങളും റെക്കോര്‍ഡ് ചെയ്യുന്ന  വിഡിയോയില്‍ പതിയുന്നു.  ഇവ പിന്നീട്  യൂട്യൂബ് വഴിയും വാട്‌സാപ്പ് വഴിയും  വ്യാപകമായി പ്രചരിക്കുന്നു.  സഭ്യമല്ലാത്ത സംഭാഷണങ്ങള്‍ക്കൊപ്പം റൂമിലെ പങ്കാളുകളുടെ ടെ ചിത്രങ്ങളും പ്രൊഫൈലുകളും വിഡിയോയില്‍ കാണുന്നത് കൊണ്ടുള്ള ദോഷങ്ങളെ കുറിച്ച് കൂടുതല്‍ പറയേണ്ട ആവശ്യമില്ല.  റെക്കോര്‍ഡ് ചെയ്യുന്നില്ല എന്ന വിശ്വാസത്തില്‍ സ്വകാര്യ റൂമുകളില്‍ ‘സെന്‍സറിംഗ്’ ഇല്ലാതെ പറയുന്ന വിവരങ്ങള്‍ മണിക്കൂറുകള്‍ക്കകം തന്നെ വൈറല്‍ ആകുന്നു.

ഓഡിയോ റൂമുകളുടെ മറ്റൊരു പ്രത്യേകത എന്തെന്നാല്‍ ഒരാള്‍ ഒരു റൂമില്‍ കയറിയാല്‍ ആ വിവരം അവരെ പിന്തുടരുന്നവര്‍ക്ക് നോട്ടിഫിക്കേഷന്‍ ആയി ലഭിക്കുമെന്നതാണ്.   പ്രസ്തുത വ്യക്തി ഒരു പ്രത്യേക റൂമിലുണ്ടെന്ന് അവരെ പിന്തുടരുന്നവര്‍ക്ക് ഫീഡ്  നോക്കിയാലും മനസ്സിലാകും. ഇവ സ്‌ക്രീന്‍ഷോട്ടായി പ്രചരിക്കാനും ഇടയുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version