Connect with us

കേരളം

പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചു കയറി: ഡിവൈഎസ്പി മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ

Published

on

Himachal Pradesh Himachal Pradesh cloudburst (78)

പത്തനംതിട്ടയിൽ പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചു കയറി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനില്‍കുമാര്‍ സഞ്ചരിച്ച പൊലീസ് ജീപ്പാണ് മൈലപ്രയില്‍ അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. ഡിവൈഎസ്പിയുടെ വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഡിവൈഡറും തകര്‍ത്തുകൊണ്ടാണ് പൂട്ടിയിട്ടിരുന്ന കടയിലേക്ക് വാഹനം ഇടിച്ചു കയറിയത്. ഷട്ടറും തകര്‍ത്ത് ഇടിച്ചു കയറിയ നിലയിലായിരുന്നു. അപകടം സംഭവിച്ചതിനു പിന്നാലെ വാഹനത്തിലുണ്ടായിരുന്നവരെ മറ്റൊരു പൊലീസ് വാഹനം എത്തി മാറ്റി.

അതിനിടെ അപകട സമയത്ത് ഡിവൈഎസ്പി മദ്യലഹരിയിലായിരുന്നു എന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ ആരോപിച്ചു. വാഹനം അമിതവേഗത്തിലായിരുന്നെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ നാട്ടുകാരുടെ ആരോപണം പൊലീസ് തള്ളി. ബൈക്കിന് സൈഡ് കൊടുത്തപ്പോള്‍ വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

മദ്യപിച്ചിരുന്നോ എന്നറിയാന്‍ വൈദ്യ പരിശോധനയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് പൊലീസ്. കൊട്ടാരക്കര കോടതിയില്‍ പോകാനായി കാഞ്ഞിരപ്പള്ളിയില്‍ നിന്നും വരുമ്പോഴാണ് രാത്രി അപകടം ഉണ്ടായത്. നിസ്സാര പരിക്കേറ്റ അനില്‍കുമാര്‍ രാത്രി തന്നെ കൊട്ടാരക്കരയ്ക്ക് പോയി

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം50 mins ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം5 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം5 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം23 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version