Connect with us

കേരളം

ശ്രീനിവാസൻ കൊലക്കേസ് കൊലയാളി സംഘത്തിന്റെ ഒരു ബൈക്ക് കൂടി കണ്ടെത്തി

Published

on

പാലക്കാട്ട് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലയാളി സംഘം ഉപയോഗിച്ച ഒരു ബൈക്ക് കൂടി കണ്ടെത്തി. ഇന്നലെ അറസ്റ്റിലായ പ്രതി റിയാസുദ്ദീൻ ഉപയോഗിച്ച വാഹനമാണ് കണ്ടെത്തിയത്. ഇതുവരെ കൊലയാളി സംഘം ഉപയോഗിച്ച മൂന്നു ബൈക്കും ഒരു ഗുഡ്സ് ഓട്ടോയുമാണ് കണ്ടെത്തിയത്.

ഇന്നലെ അറസ്റ്റിലായ രണ്ടു പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലയാളികളിലൊരാളുടെ മൊബൈൽ ഫോൺ ശംഖു വാരത്തോട് പള്ളിയിൽ നിന്നും ആയുധം കൊണ്ടുവന്ന ഓട്ടോ റിക്ഷയും പ്രതികളിലൊരാളുടെ ബൈക്കും സമീപത്തു നിന്നും കണ്ടെടുത്തിരുന്നു. ഗൂഡാലോചനയിൽ പങ്കെടുത്ത രണ്ടു പേർ കൂടി ഇന്ന് വലയിലായതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.

സുബൈർ കൊല്ലപ്പെട്ട വെള്ളിയാഴ്ച രാത്രിയിൽ മോർച്ചറിക്ക് സമീപത്തെ ഖബർസ്ഥാനിൽ തുടങ്ങിയതാണ് പ്രതികാരത്തിനായുള്ള ഗൂഢാലോചനയെന്നാണ് പ്രതികളുടെ മൊഴി. മുഖ്യപ്രതികളിലൊരാളായ ശംഖു വാരത്തോട് സ്വദേശി അബ്ദുൾ റഹ്മാമാന്റെ സഹോദരൻ മുഹമ്മദ് ബിലാൽ, കൊലയാളി സംഘത്തിൽ ഉണ്ടായിരുന്ന റിയാസുദീൻ എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്.

ശംഖു വാരത്തോട്ടെ പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള പള്ളിയിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടും മുൻപ് അബ്ദുൾ റഹ്മാൻ സഹോദരനെയാണ് ഫോൺ ഏൽപ്പിച്ചത്. ബിലാൽ അത് പള്ളിയിൽ ഒളിപ്പിച്ചു വെച്ചു. പള്ളിയോട് തൊട്ടുള്ള സ്ഥലത്താണ് ആയുധം കൊണ്ടുവന്ന ഓട്ടോ റിക്ഷ ഉപേക്ഷിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം3 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം5 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം5 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം5 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം22 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version