Connect with us

കേരളം

സ്‌കൂള്‍പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥിനികളെ ശല്യംചെയ്യുന്ന യുവാക്കള്‍ക്കായി പോലീസ് അന്വേഷണം

Published

on

f90edc4c f7c0 4eaa acf3 be192ca6f4af

സ്‌കൂള്‍പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥിനികളെ ശല്യംചെയ്യുന്ന യുവാക്കള്‍ക്കായി പോലീസ് അന്വേഷണം. നെയ്യാറ്റിന്‍കര, കാട്ടാക്കട, പൂവാര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് ബൈക്കില്‍ കറങ്ങി വിദ്യാര്‍ഥിനികളെ ശല്യംചെയ്യുന്ന രണ്ടുപേരെ കണ്ടെത്താനാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.സ്‌കൂള്‍പരിസരങ്ങളില്‍ വിദ്യാര്‍ഥിനികളെ തടഞ്ഞുനിര്‍ത്തി പരിചയം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ഇഷ്ടമാണെന്ന് പറഞ്ഞ് ഫോണ്‍നമ്പറും ഇന്‍സ്റ്റഗ്രാം ഐ.ഡി.യും നല്‍കുന്നതുമാണ് യുവാക്കളുടെ രീതി. കഴിഞ്ഞദിവസം നെയ്യാറ്റിന്‍കരമേഖലയില്‍ ഇത്തരത്തില്‍ ശല്യംചെയ്യല്‍ നേരിട്ട വിദ്യാര്‍ഥിനികള്‍ വിവരം രക്ഷിതാക്കളെ അറിയിച്ചതോടെയാണ് പോലീസില്‍ പരാതിയെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും സമീപപ്രദേശങ്ങളിലും സമാനരീതിയില്‍ വിദ്യാര്‍ഥിനികളെ ശല്യംചെയ്തിരുന്നതായി കണ്ടെത്തിയത്.

നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കില്‍ മുഖംമറച്ചാണ് രണ്ടുയുവാക്കളുടെയും കറക്കം. ഒരാളുടെ തലയില്‍ വിചിത്രമായ ഹെല്‍മെറ്റാണുള്ളത്. ആദ്യം സ്‌കൂളിലെ ആണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്ന യുവാക്കള്‍ ഇവരില്‍നിന്നാണ് വിദ്യാര്‍ഥിനികളുടെ പേരുവിവരങ്ങള്‍ ശേഖരിക്കുന്നത്. തുടര്‍ന്ന് വിദ്യാര്‍ഥിനികളെ പേരുവിളിച്ചെത്തി പരിചയപ്പെടുകയും ഇന്‍സ്റ്റഗ്രാം ഐ.ഡി. നല്‍കുന്നതുമാണ് പതിവ്. ഇവരുടെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.ബൈക്കില്‍ കറങ്ങി പെണ്‍കുട്ടികളെ ശല്യംചെയ്യുന്ന യുവാക്കള്‍ മാര്‍ത്താണ്ഡം സ്വദേശികളാണെന്നാണ് സൂചന. ഇവര്‍ ഉടന്‍തന്നെ വലയിലാകുമെന്നും പോലീസ് പറഞ്ഞു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം13 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം17 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം21 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം22 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം22 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം24 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം24 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version