Connect with us

കേരളം

സംസ്ഥാനത്തെ എസ്എച്ച്ഒമാര്‍ക്ക് കൂട്ടസ്ഥലംമാറ്റം; പാറശാല സിഐയെ വിജിലന്‍സിലേക്ക് മാറ്റി

Published

on

police 3

സംസ്ഥാനത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. വിജിലന്‍സിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിലെയും അടക്കം 53 പൊലീസ് ഇന്‍സ്പെക്ടര്‍മാരെയാണ് മാറ്റിയത്. ഇതുസംബന്ധിച്ച ഉത്തരവ് ഡിജിപി അനില്‍കാന്ത് പുറത്തിറക്കി. സ്ഥലംമാറ്റപ്പെട്ടവരില്‍ പാറശാല എസ്എച്ച്ഒയും ഉള്‍പ്പെടുന്നു. പാറശാല ഇന്‍സ്‌പെക്ടര്‍ ഹേമന്ത് കുമാറിനെ വിജിലന്‍സിലേക്കാണ് മാറ്റിയത്.

ഷാരോണ്‍ കേസ് അന്വേഷണത്തില്‍ പാറശാല പൊലീസ് വീഴ്ച വരുത്തിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഷാരോണ്‍ കേസില്‍ പ്രാഥമികാന്വേഷണം നടത്തിയ പാറശ്ശാല സിഐയായ ഹേമന്ത് ആയിരുന്നു. ഷാരോണിന്റെ മരണത്തില്‍ പാറശ്ശാല പൊലീസ് ശരിയായരീതിയില്‍ അന്വേഷണം നടത്തിയില്ലെന്ന് ഷാരോണിന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. 

കേസ അന്വേഷണത്തെ ന്യായീകരിച്ച് ഹേമന്ത് കുമാര്‍ സമൂഹമാധ്യമങ്ങളിലിട്ട ശബ്ദസന്ദേശവും വിവാദമായിരുന്നു. തിരുവനന്തപുരത്ത് പ്രഭാതസവാരിക്കിടെ വനിതാ ഡോക്ടര്‍ക്ക് നേരേ അതിക്രമമുണ്ടായ സംഭവത്തില്‍ അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന് ആക്ഷേപം ഉയര്‍ന്ന, മ്യൂസിയം സ്റ്റേഷനിലെ എസ്എച്ച്ഒ പി എസ് ധര്‍മജിത്തിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. അഞ്ചാലുംമൂട് സ്റ്റേഷനിലേക്കാണ് ധര്‍മജിത്തിനെ സ്ഥലംമാറ്റിയത്. 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം8 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം11 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം16 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം16 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം16 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം18 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം18 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version