Connect with us

കേരളം

താമിർ ജിഫ്രി കസ്റ്റഡി മരണം: പൊലീസിന് ആളെ തല്ലിക്കൊല്ലാന്‍ അധികാരമില്ല : മുഖ്യമന്ത്രി

താനൂരില്‍ ലഹരി കേസില്‍ പിടികൂടിയ താമിര്‍ ജിഫ്രിയെന്ന യുവാവിന്റെ മരണത്തില്‍ പൊലീസിന്റെ ഭാഗത്ത് ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് നോട്ടീസിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. എംഡിഎംകെ അടക്കം പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അഞ്ചു പേരെയും നിയമവിധേയമായിത്തന്നെയാണ് പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കുകയും, ചോദ്യം ചെയ്യുകയും ചെയ്തത്.

ജിഫ്രിയുടെ മരണം ഉണ്ടായപ്പോള്‍ കസ്റ്റഡിയില്‍ സംഭവിച്ച മരണം എന്ന നിലയില്‍, സര്‍ക്കാരിന്റെ നയപരമായ നിലപാട് എന്ന തരത്തില്‍ കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കസ്റ്റഡി മരണം സംസ്ഥാന ഏജന്‍സി അന്വേഷിക്കേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. എസ്പി വഴിവിട്ട് പ്രവര്‍ത്തിച്ചോ എന്ന് പരിശോധിച്ച് നടപടിയെടുക്കും. എസ്പിക്ക് എതിരായ ആരോപണവും സിബിഐ അന്വേഷിക്കും.

പൊലീസിന് ആളെ തല്ലിക്കൊല്ലാനുള്ള അധികാരമില്ല. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. കസ്റ്റഡിയില്‍ എടുക്കുന്നവരെ മര്‍ദ്ദിക്കുകയോ, മരണമോ സംഭവിച്ചാല്‍ ഗുരുതര നടപടി സ്വീകരിക്കും. താനൂര്‍ സംഭവത്തില്‍ കൃത്യമായ അന്വേഷണം ഉണ്ടാകും. തെറ്റ് ചെയ്തവര്‍ രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം5 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം6 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം6 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം7 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം8 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം23 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം23 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version