Connect with us

കേരളം

വയനാട് കമ്പളക്കാട് നിന്ന് കാണാതായ അമ്മയെയും അഞ്ച് മക്കളെയും കണ്ടതായി പൊലീസിന് വിവരം

Published

on

Screenshot 2023 09 21 171515

വയനാട് കമ്പളക്കാട് നിന്ന് കാണാതായ അമ്മയെയും അഞ്ച് മക്കളെയും കണ്ടതായി പൊലീസിന് വിവരം. കണ്ണൂരിൽ ഇന്നലെ രാത്രി ബസ് സ്റ്റാന്റിൽ കണ്ടുവെന്നാണ് ആദ്യം ലഭിച്ച വിവരം. ഇവരെ ഇന്ന് ഉച്ചയ്ക്ക് ഷൊർണൂരിൽ കണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഷൊർണൂരിൽ അമ്മയും മക്കളുമടക്കം ആറ് പേരെയും കണ്ടുവെന്നാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്.

കോഴിക്കോട് ചേളാരിയിലെ വീട്ടിലേക്കെന്ന പേരിൽ അഞ്ച് മക്കളുമായി നാല് ദിവസം മുൻപാണ് വിമിജ യാത്ര പുറപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ അമ്മയും മക്കളും രാമനാട്ടുകരയിലെ ബന്ധുവീട്ടിൽ എത്തിയിരുന്നു. അവിടെ നിന്ന് ഭക്ഷണം കഴിച്ച് രാവിലെ 11 മണിയോടെ വയനാട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങി. എന്നാൽ നേരെ പോയത് കണ്ണൂരിലേക്കായിരുന്നു. വിമിജയുടെ ഭർത്താവിന് ഇവിടെയാണ് ജോലി.

ഇന്നലെ രാത്രി ആറ് പേരെയും കണ്ണൂർ ബസ് സ്റ്റാന്റിൽ കണ്ടുവെന്നാണ് മൊഴി. ഈ മാസം പതിനെട്ടിന് വൈകിട്ടാണ് കൂടോത്തുമ്മലിലെ വീട്ടിൽ നിന്നു അമ്മയും മക്കളും ചേളാരിയിലെ തറവാട്ടിലേക്ക് എന്നു പറഞ്ഞിറങ്ങിയത്. എന്നാൽ അവിടെ എത്തിയതായി ഇതുവരെ വിവരം കിട്ടിയില്ല. പിന്നാലെ ഫോണിൽ വിളിച്ചെങ്കിലും ലഭ്യമായില്ല. തൊട്ടുപിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്.

കമ്പളക്കാട് പൊലീസ് ഭർത്താവിനെ ഇന്ന് വിളിച്ചുവരുത്തി. മൊബൈൽ സിഗ്നൽ ഫറോഖ് ഭാഗത്ത് സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് സംഘം അവിടേക്ക് പുറപ്പെട്ടപ്പോഴാണ് കണ്ണൂരിൽ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്. ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടികളെ ഷൊർണൂരിൽ കണ്ടെന്ന് ഏറ്റവുമൊടുവിൽ വിവരം ലഭിച്ചത്. വിമിജക്കൊപ്പം മക്കളായ വൈഷ്ണവ് (12), വൈശാഖ് (11), സ്നേഹ (ഒൻപത്), അഭിജിത്ത് (അഞ്ച്), ശ്രീലക്ഷ്മി (നാല്) എന്നിവരാണ് ഉണ്ടായിരുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം11 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം15 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം19 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം20 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം20 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം21 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം21 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version