Connect with us

കേരളം

പേരിയയിൽ ഉണ്ടായിരുന്നത് അഞ്ച് മാവോയിസ്റ്റുകൾ; പിടിയിലായവർക്കെതിരെ യുഎപിഎ ചുമത്തി

Untitled design 2023 11 09T190836.388

വയനാട് പേരിയ ഏറ്റുമുട്ടലിൽ അഞ്ചു മാവോയിസ്റ്റുകൾ ഉണ്ടായിരുന്നതായി പൊലീസ് എഫ്ഐആർ. പിടിയിലായ ചന്ദ്രു, ഉണ്ണിമായ എന്നിവർക്കെതിരെ യുഎപിഎ ചുമത്തി. രക്ഷപ്പെട്ടവർക്കായി കര്‍ണാടകത്തിലും തെരച്ചിൽ തുടങ്ങി. കൊയിലാണ്ടിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോയിസ്റ്റ് അനീഷ് ബാബുവിനെ ഈ മാസം പതിനാലാം തിയതി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ഒരുമാസത്തെ മുന്നൊരുക്കമാണ് മാവോയിസ്റ്റുകളെ പിടിക്കാൻ പൊലീസ് നടത്തിയത്. രക്തച്ചൊരിച്ചിൽ ഇല്ലാത്ത ഓപ്പറേഷനിലൂടെയായിരുന്നു രണ്ട് പേരെ പിടികൂടിയത്. ചപ്പാരം ഏറ്റുമുട്ടൽ കേരളത്തിലെ സമീപകാല മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളിൽ മികച്ചതെന്നാണ് പൊലീസ് സേനയ്ക്ക് അകത്തെ വിലയിരുത്തൽ. 2019 മാർച്ച് ഏഴിന് വൈത്തിരിയിൽ ദേശീയ പാതയ്ക്ക് സമീപമുള്ള ഉപവൻ റിസോർട്ടിലെ ഏറ്റുമുട്ടലിൽ, സിപി ജലീൽ കൊല്ലപ്പെട്ടിരുന്നു. ഇപ്പോൾ പിടിയിലായ ചന്ദ്രു അന്ന് ഓടിരക്ഷപ്പെട്ടയാളാണ്.

ബപ്പനം വാളാരം കുന്നിൽ 2020 നവംബർ മൂന്നിന് ഏറ്റുമുട്ടലുണ്ടായിരുന്നു. അന്ന് വേൽമുരുകൻ എന്ന മാവോയിസ്റ്റും കൊല്ലപ്പെട്ടു. പിന്നീട് ജനവാസ മേഖലയിൽ നിന്ന് അകന്നുനിന്ന മാവോയിസ്റ്റുകൾ കഴിഞ്ഞ സെപ്തംബറിൽ വനംവികസന കോർപ്പറേഷൻ അടിച്ചു തകർത്തു. പിന്നെ കണ്ടത് ഇടവേളകളില്ലാത്ത കാടിറക്കം. ഇവരിൽ നിന്ന് പിടിച്ചെടുത്ത നാലു തോക്കുകളിൽ ഒന്ന് ഇൻസാസ് തോക്കാണ്.

ആർപിഎഫിന്റെ ഛത്തീസ്ഗഡിലെ പ്ലറ്റൂൺ ആക്രമിച്ച് മൂവായിരത്തോളം ഇൻസാസ് തോക്കുകൾ മാവോയിസ്റ്റുകൾ കവർന്നിരുന്നു. അതിൾ ഉൾപ്പെട്ട തോക്കാണോ എന്നാണ് പൊലീസ് സംശയം. തോക്കുകളുടെ ബാലിസ്റ്റിക് പരിശോധ പുരോഗമിക്കുകയാണ്. തണ്ടർബോൾട്ട് ചപ്പാരത്തെ വീട് വളഞ്ഞപ്പോൾ, ആദ്യം ചെയ്തത് വീടിന്റെ പുറത്തുവച്ചിരുന്ന തോക്കുകൾ എടുത്തുമാറ്റുകയാണ്. ഇതാണ് ജീവനോടെ പിടിക്കണമെന്ന നിർദേശം പാലിക്കാൻ തണ്ടർബോൾട്ടിനെ തുണച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം16 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം17 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം19 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം19 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം20 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version