Connect with us

കേരളം

അമ്മയെ തല്ലിച്ചതച്ച സംഭവം; മകനെതിരെ വധശ്രമത്തിന് കേസ്, അറസ്റ്റ് ഉടൻ

Published

on

കൊല്ലത്ത് വ്യദ്ധയായ അമ്മയെ മദ്യലഹരിയിൽ തല്ലിച്ചതച്ച സംഭവത്തിൽ മകനെതിരെ വധശ്രമത്തിന് കേസെടുക്കാൻ പൊലീസ്. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളുടേയും അമ്മ ഓമനയുടെ മൊഴിയുടേയും അടിസ്ഥാനത്തിലാണ് കേസ്. ഓമനക്കുട്ടന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

ചവറ തെക്കുംഭാഗത്ത് വൃദ്ധ മാതാവിനെ മകൻ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ അയൽവാസികളാണ് പുറത്ത് വിട്ടത്. 84 വയസുള്ള ഓമനയെയാണ് പണം ആവശ്യപ്പെട്ട് മകൻ ഓമനക്കുട്ടൻ മൃഗീയമായി മർദ്ദിച്ചത്. അയൽവാസിയായ വിദ്യാർത്ഥി ക്രൂരമായ അക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തി പുറത്ത് വിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നേരത്തെയും സമാനമായ രീതിയിൽ ഇയാൾ മദ്യപിച്ചെത്തി അമ്മയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. വലിച്ചിഴക്കുന്നതിനിടെ അമ്മയുടെ വസ്ത്രങ്ങൾ അഴിഞ്ഞുപോയിട്ടും വീണ്ടും അടിക്കുന്നതും ചവിട്ടുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

വീഡിയോ പുറത്ത് വന്നതോടെ ഓമനകുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മകനെതിരെ മൊഴി നൽകാൻ അമ്മ തയാറായിട്ടില്ല. തന്നെ മർദ്ദിച്ചിട്ടില്ലെന്നും വീണ് പരിക്കേറ്റതാണെന്നുമാണ് അമ്മ ഓമന പറയുന്നത്. ചില ആരോഗ്യ പ്രശ്നങ്ങൾക്ക് മരുന്നു കഴിക്കുന്ന മകന് ആരോ മദ്യം നൽകിയതാണ് പ്രശ്നമായതെന്നും അമ്മ പറയുന്നു. എന്നെ തള്ളി താഴെയിടുകയും മുതുകിൽ ഇടിക്കുകയും ചെയ്തു. മറ്റൊന്നും ചെയ്തില്ലെന്നും പരാതിയില്ലെന്നും ഓമന പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version