Connect with us

കേരളം

ഹൈക്കോടതിയുടെ വിമർശനം വീണ്ടും: എത്ര പറഞ്ഞാലും പൊലീസ് നന്നാവില്ല‌

Published

on

HC 3

പോലീസിന്റെ മോശം പെരുമാറ്റത്തിനെതിരേ വീണ്ടും ഹൈക്കോടതി വിമർശനം. എത്രപറഞ്ഞിട്ടും പോലീസിന്റെ പെരുമാറ്റരീതി മാറുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഒരു നൂറ്റാണ്ട് മുമ്പുള്ള കൊളോണിയൽ രീതിയാണിപ്പോഴും പോലീസിന്. പരിഷ്കൃത ഭാഷയും മര്യാദയോടെയുള്ള പെരുമാറ്റവും ഇപ്പോഴും പോലീസിന് അന്യമാണെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.

തന്നോട് മോശമായി പെരുമാറിയ പോലീസുകാരനെതിരേ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കൊല്ലം നെടുംപന കമ്യൂണിറ്റി ഹെൽത്ത് സെന്റർ സിവിൽ സർജൻ ഡോ. നെബു ജോൺ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജൂൺ ആറിനു വൈകീട്ട് വീട്ടിലേക്കു പോകുമ്പോൾ ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജയകുമാറാണ് ഡോക്ടറോട് മോശമായി പെരുമാറിയത്.

ഇതിനെതിരേ കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മിഷണർക്കും സൗത്ത് സോൺ ഐ.ജി.ക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി. ഇതിൽ കോടതി വിശദീകരണം തേടിയപ്പോൾ അസിസ്റ്റന്റ് കമ്മിഷണർ നൽകിയ റിപ്പോർട്ടിനെയും കോടതി രൂക്ഷമായി വിമർശിച്ചു. ശരിയായ അന്വേഷണംനടത്തി സ്വീകരിച്ച നടപടികൾ അറിയിക്കാൻ കോടതി നിർദേശിച്ചു. ഹർജി ഒക്ടോബർ ആദ്യവാരം പരിഗണിക്കാൻ മാറ്റി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം2 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം20 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം22 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം23 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version