Connect with us

കേരളം

പിഎന്‍ബി തട്ടിപ്പ്: കോഴിക്കോട് കോര്‍പ്പറേഷനില്‍ പ്രതിപക്ഷ ബഹളം, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

Published

on

കോര്‍പ്പറേഷനിലെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിഎന്‍ബി സീനിയര്‍ മാനേജര്‍ പണം തട്ടിയ സംഭവത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രതിഷേധിച്ച യുഡിഎഫ് കൗണ്‍സിലര്‍മാരെ സസ്‌പെന്റ് ചെയ്തു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബഹളം വയ്ക്കുകയായിരുന്നു.

ഇന്നത്തെ കൗണ്‍സില്‍ യോഗം തീരുന്നതുവരെയാണ് മേയര്‍ പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റ് ചെയ്തത്. നെറ്റിയില്‍ കറുത്ത റിബണ്‍ കെട്ടിയായിരുന്നു യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എത്തിയത്. എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം മുഴക്കി.

അടിയന്തര സ്വഭാവമില്ലാത്ത വിഷയമാതിനാലാണ് പ്രമേയത്തിന് അനുമതി നിഷേധിച്ചതെന്ന് മേയര്‍ ബീനാ ഫിലിപ്പ് പറഞ്ഞു. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട അന്ന് വൈകുന്നേരം തന്നെ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കോര്‍പ്പറേഷന്‍ പരാതി നല്‍കിയിരുന്നു. അതിന് മുന്‍പ് പ്രതിപക്ഷം പരാതി നല്‍കിയെന്ന് മാത്രം. പിന്നീടാണ് വിഷയം വിവാദമായത്.

തുടര്‍ന്ന് നടന്നത് തീര്‍ത്തും നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ്. മേയറുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി, സെക്രട്ടറിയെ ഉന്നംവച്ച് പ്രതിഷേധം നടത്തി. അതിലൊക്കെ തനിക്ക് വിഷമമുണ്ടെന്നും മേയര്‍ ബീനാ ഫിലിപ്പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version