Connect with us

കേരളം

ബാഗിൽ മിഠായി കുപ്പികളിലൊളിപ്പിച്ച് കഞ്ചാവ്, തിരുവനന്തപുരത്ത് പ്ലസ്‌ടു വിദ്യാർത്ഥി പിടിയിൽ

Published

on

750375 (21)

115 കഞ്ചാവ് പൊതികളുമായി തിരുവനന്തപുരത്ത് പ്ലസ്‌ടു വിദ്യാർത്ഥി എക്സൈസ് പിടിയിൽ. എക്സൈസ് മൊബൈൽ ഇന്റെർവെൻഷൻ യൂണിറ്റ് കള്ളിക്കാട് മൈലോട്ട് മൂഴിയിൽ വച്ച് പിടികൂടിയ കുട്ടിയുടെ ബാഗിൽ മിഠായി കുപ്പികളിലാണ് കഞ്ചാവ് പൊതികൾ സൂക്ഷിച്ചിരുന്നത്. വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന ഇടനിലക്കാരനായി ഈ കുട്ടി പ്രവർത്തിച്ചു വരികെയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

മുക്കാൽ കിലോയോളം വരുന്ന കഞ്ചാവ് കസ്റ്റഡിയിൽ എടുത്ത ശേഷം കുട്ടിയെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള തുടർ നടപടികൾക്ക് വിധേയമാക്കി. സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഇയാൾ. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിക്കടത്ത് തടയാൻ ലക്ഷ്യമിട്ട് ആരംഭിച്ച കെഇഎംയു യൂണിറ്റ് നിലവിൽ നാല് ജില്ലകളിലെ സംസ്ഥാന അതിർത്തികളിലാണ് വിന്യസിച്ചിരിക്കുന്നത്.

എക്സൈസ് ഇൻസ്പെക്ടർ കെ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി ശങ്കർ, എം വിശാഖ്, കെ ആർ രജിത്ത് എന്നിവരാണ് റെയ്ഡ് സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് ചേർത്തലയിൽ വീടിന്റെ ടെറസിൽ വളർത്തിയിരുന്ന രണ്ട് കഞ്ചാവ് ചെടികൾ എക്സൈസ് കസ്റ്റഡിയിലെടുത്തത്.

ഗ്രോബാഗിൽ ചെടികൾ നട്ടു വളർത്തിയ 23 വയസ്സുള്ള ഫ്രാൻസിസ് പയസ് എന്ന യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജെ റോയിയുടെ നേതൃത്വത്തിൽ അന്ധകാരനഴി ഭാഗത്ത് നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം6 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം11 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം11 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം11 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം13 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം13 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version