Connect with us

കേരളം

പ്ലസ് വണ്‍, വിഎച്ച്എസ്ഇ ഒന്നാം അലോട്ട്മെന്റ് ഇന്ന്

Published

on

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. ബുധൻ വൈകിട്ട് നാലിനകം ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം അലോട്ട്മെന്റ് ലഭിച്ച സ്കൂളുകളിൽ പ്രവേശനം നേടണം.

www. admission.dge.kerala.gov.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പരും പാസ് വേർഡും നൽകിയാൽ അലോട്ട്മെന്റ് വിവരങ്ങൾ ലഭിക്കും. ആദ്യ ഓപ്ഷനിൽത്തന്നെ അലോട്ട്മെന്റ് ലഭിക്കുന്നവർ സ്കൂളിലെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുശേഷം ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകൾ പ്രകാരമാണ് അലോട്ട്മെന്റ് ലഭിക്കുന്നതെങ്കിൽ ഉയർന്ന ഓപ്ഷനുവേണ്ടി ഫീസ് അടയ്ക്കാതെ താൽക്കാലിക പ്രവേശനം നേടാം. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ റദ്ദാക്കാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിലാണ് നൽകേണ്ടത്. അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ബുധനാഴ്ചയ്ക്കകം സ്ഥിരമായോ താൽക്കാലികമായോ പ്രവേശനം നേടാത്തവർ അഡ്മിഷൻ നടപടിയിൽനിന്ന് പുറത്താകും.

സ്പോർട്സ് ക്വോട്ട
സ്പോർട്സ് ക്വോട്ട അലോട്ട്മെന്റ് ഫലവും തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലെ സ്പോർട്സ് റിസൾട്ട് എന്ന ലിങ്കിൽ ലഭിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിലാകും അഡ്മിഷൻ. വെബ്സൈറ്റിലെ നിർദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ പ്രിൻസിപ്പൽമാർ പ്രവേശന നടപടികൾ പൂർത്തിയാക്കണം.

തുവരെ അപേക്ഷിക്കാത്തവർ മൂന്നാമത്തെ അലോട്ട്മെന്റിനുശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷ നൽകണം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരം നൽകിയതുമൂലവും അന്തിമ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്മെന്റിന് പരിഗണിക്കാത്തവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ നൽകാം.
വിവരങ്ങൾക്ക്: www.admission.dge.kerala.gov.in

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം7 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം11 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം15 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം16 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം16 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം18 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം18 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version