Connect with us

കേരളം

പ്ലസ്‌ വൺ : ഒഴിവുള്ള സീറ്റുകളിൽ തത്സമയ പ്രവേശനം നാളെ

Published

on

image 3 2

വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ പ്ലസ്‌ വൺ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്ക്‌ ഒഴിവുള്ള സീറ്റുകളിലേക്ക്‌ വ്യാഴാഴ്‌ച അപേക്ഷിക്കാം.

നിലവിൽ പ്രവേശനം നേടിയവർക്ക്‌ അപേക്ഷിക്കാനാകില്ല. ഒഴിവ്‌ സീറ്റുകളുടെ വിവരങ്ങൾ പ്രവേശന വെബ്സൈറ്റായ www.hscap.kerala.gov.inൽ വ്യാഴാഴ്‌ച രാവിലെ ഒമ്പതിന്‌ പ്രസിദ്ധീകരിക്കും.

ഒഴിഞ്ഞുകിടക്കുന്ന സീറ്റിൽ പ്രവേശനം നേടാൻ ക്യാൻഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats ലിങ്കിലൂടെ അപേക്ഷിക്കണം. ഒഴിവുകൾക്ക്‌ അനുസൃതമായി ഏത്‌ സ്കൂൾ/കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം.

വൈകിട്ട് അഞ്ചുവരെ ലഭിക്കുന്ന അപേക്ഷകൾ കേന്ദ്രീകൃതമായി പരിഗണിച്ച് മെരിറ്റ് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ്‌ തയ്യാറാക്കി വെള്ളിയാഴ്‌ച രാവിലെ ഒമ്പതിന്‌ പ്രസിദ്ധീകരിക്കും.

കൂടാതെ ക്യാൻഡിഡേറ്റ് ലോഗിനിലെ Candidate’s Rank – Report ലിങ്കിലൂടെ അഡ്മിഷൻ ലഭിക്കാൻ കൂടുതൽ സാധ്യതയുള്ള സ്കൂൾ/കോഴ്സ് മനസ്സിലാക്കണം.

അപേക്ഷകർ രക്ഷാകർത്താക്കളോടൊപ്പം പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്കൂളിൽ വെള്ളിയാഴ്‌ച പകൽ 10 നും 12 നുമകം എത്തണം.

യോഗ്യതാ സർട്ടിഫിക്കറ്റ് , വിടുതൽ സർട്ടിഫിക്കറ്റ് , സ്വഭാവ സർട്ടിഫിക്കറ്റ് ,അപേക്ഷയിൽ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആയവയുടെ രേഖകളും ഫീസുമായാണ് എത്തേണ്ടത്. കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശന നടപടികൾ.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം20 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം21 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version