Connect with us

കേരളം

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: സാങ്കേതിക തകരാർ ഉടൻ പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Published

on

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാനാകുന്നില്ല എന്ന പരാതി ഉടൻ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇന്നലെ രാവിലെ എട്ട് മണിയോട് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുവെങ്കിലും രാത്രി വൈകിയും വിദ്യാർത്ഥികൾക്ക് ലിസ്റ്റ് പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. പോർട്ടൽ ഹാങ് ആയതായിരുന്നു കാരണം. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്.

ഒരാൾ ഫോണിൽ സംസാരിക്കുമ്പോൾ മറ്റൊരാളെ വിളിച്ചാൽ കിട്ടില്ലല്ലോ എന്ന് മന്ത്രി പറഞ്ഞു. അത്രമാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. ഒരുപാട് വിദ്യാർത്ഥികൾ ഒന്നിച്ച് സൈറ്റിൽ കയറിയതാണ് പ്രശ്നമായതെന്നും ശിവൻകുട്ടി പറഞ്ഞു. ട്രയൽ അലോട്ട്മെന്റിൽ തിരുത്തലുകൾ വരുത്താൻ നൽകിയ സമയപരിധി നീട്ടേണ്ടി വരില്ല എന്നും മന്ത്രി പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്കകം തിരുത്തലുകൾ പൂർത്തിയാക്കണമെന്നാണ് ഹയർസെക്കണ്ടറി വകുപ്പ് നൽകിയിരിക്കുന്ന നിർദേശം. എന്നാൽ സാങ്കേതിക തകരാർ ഉണ്ടായതോടെ കുട്ടികൾക്ക് ഇന്നലെ രാത്രി വരെയും സൈറ്റിൽ കയറാൻ ആയിരുന്നില്ല. ഈ സാഹചര്യത്തിൽ സമയപരിധി നീട്ടി നൽകണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഈ ആവശ്യം മന്ത്രി തള്ളിയതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.

പരിശോധിക്കേണ്ട വിധം

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കണ്ടറി അഡ്‍മിഷൻ ഗേറ്റ്‍‍വേ ആയ http://admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher Secondary അഡ്‍മിഷൻ വെബ്സൈറ്റിൽ “Admission” എന്ന ലിങ്കിലൂടെ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്.

ട്രയൽ റിസൽട്ട് പരിശോധിക്കുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീട്ടിനടുത്തുള്ള സർക്കാർ, എയ‍്‍ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളിലെ ഹെൽപ് ഡെസ്കുകളിൽ ലഭ്യമാണ്. 2022 ജൂലൈ 31 ന് വൈകിട്ട് 5 മണി വരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം. എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ കാൻഡിഡേറ്റ് ലോഗിനിലെ എഡിറ്റ് ആപ്ലിക്കേഷൻ (Edit Application) എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ, ഉൾപ്പെടുത്തലുകൾ എന്നിവ നടത്താം. തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് മുന്നേ ഫൈനൽ കൺഫർമേഷനും ചെയ്യണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം21 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം22 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version