Connect with us

കേരളം

പ്ലസ് വൺ മൂന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് : അപേക്ഷാ സമർപ്പണം ആരംഭിച്ചു

Published

on

exam

പ്ലസ് വൺ മൂന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് അപേക്ഷാ സമർപ്പണം ആരംഭിച്ചു. വിവിധ കാരണങ്ങളാൽ നാളിതുവരെ അപേക്ഷിച്ചിട്ട് പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവർക്കും വിവിധ കാരണങ്ങളാൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർക്കും പുതിയ അപേക്ഷ സമർപ്പിക്കാം. 2117 ഒഴിവുകളുണ്ട്. സയൻസ് കോമ്പിനേഷൻ 724, കൊമേഴ്സ് 939, ഹ്യൂമാനിറ്റസ് 954 എന്നിങ്ങനെയാണ് ഒഴിവുകൾ.

ജില്ല ഒരു യുണീറ്റ് ആയി കണക്കാക്കിയാണ് അലോട്ട്മെൻ്റുകൾ ഉണ്ടാകുക. ഡിസംബർ 29 വൈകീട്ട് 5 മണി വരെ പുതുക്കുകയും പുതിയ അപേക്ഷാ ഫോറം സമർപ്പിക്കുകയും ചെയ്യാം. അപേക്ഷ പുതുക്കാൻ കാൻഡിഡേറ്റ് ലോഗിനിലെ “റിന്യൂ ആപ്ലിക്കേഷൻ “ലിങ്കിലൂടെ അപേക്ഷ നൽകണം. നിലവിൽ ഒഴിവില്ലാത്ത സ്കൂൾ/കോമ്പിനേഷൻ വേണമെങ്കിലും അപേക്ഷ നൽകാം. ഇതുവരെയും അപ്ലെ നൽകാൻ കഴിയാത്തവർ വെബ്സൈറ്റിലെ “ക്രിയേറ്റ് കാൻഡിഡേറ്റഡ് ലോഗിൻ ” എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ് ലോഗിൻ രൂപീകരിച്ച് അപ്ലെ ഓൺലെൻ എസ് ഡബ്ല്യു എസ് എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷ അന്തിമമായി സമർപ്പിക്കണം.

നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടി കഴിഞ്ഞ വിദ്യാർത്ഥികൾക്കും മുഖ്യ ഘട്ടത്തിൽ അലോട്ട്മെൻ്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും ഈ ഘട്ടത്തിലും അപേക്ഷിക്കുവാൻ സാധിക്കുകയില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലയിലെ 168 ഗവൺമെൻ്റ് / എയ്ഡഡ് സ്കൂളുകളിലും അപേക്ഷ പുതുക്കാനും പുതിയ അപേക്ഷ നൽകാനും സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതൽ 2022 ജനുവരി 2 വരെ ക്രിസ്തുമസ് അവധിയാണങ്കിലും പ്രവേശന പ്രക്രിയകൾക്ക് അവധി ബാധകമല്ലെന്ന് ഹയർ സെക്കന്ററി അക്കാദമിക്ക് കോർഡിനേറ്റർ വി എം കരീം അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം21 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം22 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version