Connect with us

കേരളം

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഇന്ന് തുടങ്ങും

Published

on

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. 4.17 ലക്ഷം കുട്ടികളാണ് സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ എഴുതുന്നത്. നേരത്തെ സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷ നടത്താന്‍ കോടതി തന്നെ അനുമതി നല്‍കുകയായിരുന്നു. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കർശന സുരക്ഷാക്രമീകരണങ്ങളാണ് സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്നത്.

പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾക്കു രാവിലെ 9.40 മുതൽ 12.30 വരെയും പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾക്ക് 9.40 മുതൽ 12.00 വരെയുമാണ് പരീക്ഷ നടക്കുക. കൂൾ ഓഫ് ടൈം ഉൾപ്പെടെയാണ് ഇത്. ബയോളജി പരീക്ഷ 9.40 മുതൽ 12.05 വരെ നടക്കും. മ്യൂസിക് പരീക്ഷ 9.40 മുതൽ 11.30 വരെയാണ്. സെപ്റ്റംബർ 24ന് തുടങ്ങി ഒക്ടോബർ 18വരെയാണ് പ്ലസ് വൺ പരീക്ഷകൾ. വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷ 24ന് തുടങ്ങി ഒക്ടോബർ 13ന് അവസാനിക്കും. ഓരോ പരീക്ഷയ്ക്കും ഇടയിൽ അഞ്ചു ദിവസം ഇടവേളയുണ്ടാവും.

കൊവിഡ് മാനദണ്ഡം കൃത്യമായി പാലിച്ച് കൊണ്ടാണ് പരീക്ഷ നടത്തുക. കുട്ടികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് സുപ്രീംകോടതി പറഞ്ഞ പശ്ചാത്തലത്തില്‍ വീഴ്ചകള്‍ ഇല്ലാതിരിക്കാനുള്ള വലിയ ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സാമൂഹ്യ അകലം പാലിക്കുന്നതടക്കം ഓരോ കാര്യങ്ങളും ശ്രദ്ധിച്ച് കൊണ്ടാകും പരീക്ഷാ നടത്തിപ്പ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം1 hour ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം2 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം6 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version