Connect with us

കേരളം

പ്ലസ് വൺ പരീക്ഷ: അധികചോദ്യങ്ങൾ അനുവദിക്കും, 20 മിനിറ്റ് കൂൾ ഓഫ് ടൈം

Published

on

Untitled design 2021 07 24T161343.592

അടുത്ത മാസം ആറിന് തുടങ്ങുന്ന പ്ലസ് വൺ പരീക്ഷയ്ക്കും അധികചോദ്യങ്ങൾ ഉൾപ്പെടുത്തും. ഇതുവഴി വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ തെരഞ്ഞെടുത്ത് ഉത്തരം എഴുതാൻ അവസരം ലഭിക്കും. 80 മാർക്കിന്റെ പരീക്ഷയ്ക്ക് 160 മാർക്കിനുള്ള ചോദ്യങ്ങളും 60 മാർക്കുള്ളതിന് 120 മാർക്കിനുള്ള ചോദ്യങ്ങളുമാണ് ഉണ്ടാവുക. 40 മാർക്കിന്റെ പരീക്ഷയ്ക്ക് 80 മാർക്കിനുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തും. നിശ്ചിത എണ്ണം ചോദ്യങ്ങളിൽ നിന്ന് വിദ്യാർത്ഥികൾക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുത്ത് ഉത്തരമെഴുതാം.

പരീക്ഷയുടെ വിശദാംശങ്ങൾ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി (എസ് സി ഇ ആർ ടി) കഴിഞ്ഞദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി. അധികചോദ്യങ്ങൾ ഉള്ളതിനാൽ വിദ്യാർഥികൾക്ക് എല്ലാചോദ്യങ്ങളും വായിച്ച് മനസ്സിലാക്കാൻ 20 മിനിറ്റ് സമാശ്വാസ സമയമായി (കൂൾ ഓഫ് ടൈം) അനുവദിക്കും. മുഴുവൻ മാർക്കും നേടാൻ ആവശ്യമായ ചോദ്യങ്ങൾ എസ് സി ഇ ആർ ടി നിശ്ചയിച്ച ഫോക്കസ് ഏരിയയിലെ പാഠഭാഗത്തുനിന്നുതന്നെ ഉണ്ടാകും. കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാൽ അവയിൽനിന്നും മികച്ച സ്കോർലഭിച്ച നിശ്ചിത ഉത്തരങ്ങൾ മാത്രമേ പരിഗണിക്കു. നേരത്തെ പ്ലസ്ടു പരീക്ഷയ്ക്കും അധികചോദ്യങ്ങൾ നൽകിയിരുന്നു.

പരീക്ഷയ്ക്ക് 20 കുട്ടികളെയാണ് ഒരുമുറിയിൽ അനുവദിക്കുക. ക്ലാസ്​മുറികളിൽ പേന, കാൽക്കുലേറ്റർ മുതലായവയുടെ കൈമാറ്റം അനുവദിക്കില്ല. വിദ്യാർഥികൾക്ക്​ പ്രധാന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കാവൂ.കോവിഡ്​ പോസിറ്റിവായവർ പ്ലസ്​ വൺ പരീക്ഷക്ക്​ ഹാജരാകുന്നെങ്കിൽ ആരോഗ്യ പ്രവർത്തകരെ മുൻകൂട്ടി വിവരമറിയിക്കണം.

വിദ്യാർഥിക്കും ഇൻവിജിലേറ്റർക്കും പിപിഇ കിറ്റ് നൽകി പ്രത്യേകമുറിയിൽ പരീക്ഷ നടത്താനാണ് നിർദേശം. കോവിഡ്​ ചികിത്സ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്​കൂളുകളിൽ പരീക്ഷ നടത്താൻ കഴിയില്ലെങ്കിൽ അടുത്തുള്ള മറ്റ്​ സ്​കൂളുകൾ ഉപയോഗിച്ച് പരീക്ഷ നടത്തുന്നതിനുള്ള ക്രമീകരണം നടത്തണമെന്നും പരീക്ഷ സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ട്. ​

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം5 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം5 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം23 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version