Connect with us

കേരളം

പ്ലസ് വൺ: മലബാറിലെ വിദ്യാർഥികളോടുള്ള ഭരണകൂട വിവേചനം അവസാനിപ്പിക്കുക – എസ്.ഐ. ഒ

കോഴിക്കോട്: മികച്ച മാർക്ക് നേടി വിജയിച്ചിട്ടും ആവശ്യമായ പ്ലസ് വൺ സീറ്റ് നൽകാതെ മലബാറിലെ വിദ്യാർഥികളോട് വർഷങ്ങളായി തുടരുന്ന ഭരണകൂട വിവേചനം അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ ശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ടി.കെ. മുഹമ്മദ് സഈദ്. തെരഞ്ഞെടുത്ത ഹയർസെക്കന്ററി വിദ്യാർഥികൾക്ക് എസ്.ഐ.ഒ കേരള സംഘടിപ്പിച്ച ‘ഖാഫില’ കാരവന് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ്.ഐ.ഒ സംസ്ഥാന ഓഫീസായ വിദ്യാർഥി ഭവനത്തിൽ നിന്ന് ആരംഭിച്ച കാരവൻ അൽ ജാമിഅ അൽ ഇസ്ലാമിയ്യയിൽ സമാപിച്ചു. വിദ്യാർഥികൾ മീഡിയാവണ്ണും ‘മാധ്യമ’വും സന്ദർശിച്ചു. പ്രഗത്ഭർ വ്യത്യസ്ത സെഷനുകളിൽ സംവദിച്ചു.

എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.റഹ്മാൻ ഇരിക്കൂർ കാരവൻ കൺവീനർ എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സൽമാനുൽ ഫാരിസിന് പതാക കൈമാറി കാരവൻ ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള സെഷനുകളിൽ എം.എ.എം.ഒ കോളജ് ചരിത്ര വിഭാഗം മേധാവി ഡോ.അജ്മൽ മുഈൻ, മീഡിയാവൺ സീനിയർ ജേർണലിസ്റ്റ് മുഹമ്മദ് അസ്ലം, അന്യായമായി ജയിലിലടക്കപ്പെട്ട മാധ്യമ പ്രവർത്തകൻ സിദീഖ് കാപ്പൻ, ജമാഅത്തെ ഇസ്ലാമി ശൂറ അംഗം ഡോ.നഹാസ് മാള, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജനറൽ സെക്രട്ടറി തഷ്രീഫ് കെ.പി, മക്തൂബ് മീഡിയ എഡിറ്റർ അസ്ലഹ് വടകര, എസ്.ഐ.ഒ നേതാക്കളായ വാഹിദ് ചുള്ളിപ്പാറ, നിയാസ് വേളം, ഹാമിദ് ടി.പി തുടങ്ങിയവർ സംസാരിച്ചു. മൂന്ന് ദിവസം നീണ്ടു നിന്ന കാരവന് അൻഫാൽ ജാൻ, അമീൻ മമ്പാട്, വസീം അലി, മുബാറക് ഫറോക്ക്, തുടങ്ങിയവർ നേതൃത്വം നൽകി

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം8 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം12 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം16 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം17 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം17 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം18 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം18 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version