Connect with us

കേരളം

പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണം; സിപിഐ സമ്മേളനത്തില്‍ വിമര്‍ശനം

മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനും എതിരെ സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. ആഭ്യന്തരവകുപ്പ് പരാജമാണ്. പിണറായി വിജയന്‍ വകുപ്പിന്റെ ചുമതല ഒഴിയണമെന്ന് പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. സംസ്ഥാന നേതൃത്വത്തിനെതിരെയും വിമര്‍ശനമുണ്ടായി. വലതുപക്ഷ വ്യതിയാനം ചെറുക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു എന്നാണ് വിമര്‍ശനം.

കരിമണല്‍ ഖനനം, ജില്ലയിലെ വ്യവസായ മേഖലയിലെ പ്രതിസന്ധി, എക്‌സല്‍ ഗ്ലാസ് പൂട്ടല്‍, കയര്‍ രംഗത്തെ പ്രശ്‌നങ്ങള്‍ എന്നിവയിലെല്ലാം സര്‍ക്കാരിന്റെ ഇടപെടല്‍ പോരായെന്ന വിമര്‍ശമനവും ഉയര്‍ന്നു. ടി വി തോമസ് സ്ഥാപിച്ച വ്യവസായങ്ങള്‍ വ്യവസായ വകുപ്പ് പൂട്ടുകയാണെന്നും കയര്‍ മേഖലയില്‍ വ്യവസായ മന്ത്രി പൂര്‍ണ പരാജയമാണെന്നും വിമര്‍ശനമുയര്‍ന്നു.

പി രാജീവ് കയര്‍ വകുപ്പ് ചുമതല ഒഴിയണം. കയര്‍ ഉല്‍പാദിപ്പിക്കുന്നത് കൊണ്ട് തൊഴിലാളിക്ക് തൂങ്ങി മരിക്കാന്‍ കഴിയും. എക്‌സല്‍ ഗ്ലാസ് ഫാക്ടറി ആക്രി വിലയ്ക്ക് വിറ്റു എന്നും വിമര്‍ശനമുണ്ടായി.
കരിമണല്‍ ഖനനത്തിനതിരെ ജില്ലാ സമ്മേളനത്തില്‍ ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചു.

കരിമണല്‍ ഖനനം അവസാനിപ്പിക്കണം എന്നാണ് പ്രമേയത്തിലെ ആവശ്യം. കരിമണല്‍ ഖനനത്തിലെ സിപിഎം നിലപാടുകള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട പ്രമേയത്തില്‍ ആലപ്പുഴ ജില്ലയുടെ നിലനില്‍പ്പിനെ തന്നെ കരിമണല്‍ ഖനനം ബാധിക്കുന്നതാണെന്നും പരാമര്‍ശിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം1 day ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version