Connect with us

കേരളം

വിദേശയാത്രയില്‍ കുടുംബാംഗങ്ങള്‍ ഒപ്പം വന്നതില്‍ അനൗചിത്യമില്ല; ഉല്ലാസയാത്രയല്ല നടത്തിയതെന്ന് മുഖ്യമന്ത്രി

കേരളസംഘത്തിന്റെ വിദേശയാത്രയില്‍ കുടുംബാംഗങ്ങള്‍ ഒപ്പം വന്നതില്‍ അനൗചിത്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം യാത്രയിലുടെ എന്തുഗുണം ഉണ്ടാക്കി എന്നത് മനസിലാക്കാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ല. അതുപോലെ മാധ്യമങ്ങളും തരംതാഴരുതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

കേരള സംഘം ഉല്ലാസയാത്ര നടത്തി എന്നാണ് പ്രചരിപ്പിക്കുന്നത്. ഒരുതരം ധൂര്‍ത്താണ് നടത്തിയത്. നാടിന്റെ പുരോഗതിക്ക് ഒന്നും കിട്ടാന്‍ പോകുന്നില്ല. ഇത്തരം പ്രചരണങ്ങളിലൂടെ മാധ്യമങ്ങള്‍ നെഗറ്റീവ് വികാരം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. യഥാര്‍ഥത്തില്‍ നാടിന്റെ വികസനത്തിന് സംഭാവന നല്‍കേണ്ട മാധ്യമങ്ങള്‍ ഈ നിലയിലാണോ പ്രവര്‍ത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് അല്ല അവിടെയുള്ളവര്‍ വിശ്വസിക്കുന്നത്. അവര്‍ക്ക് സര്‍ക്കാരിനെ കുറിച്ചും കേരളത്തെ കുറിച്ചും വ്യക്തമായി അറിയാമെന്നും യൂറോപ്പ്യന്‍ രാജ്യങ്ങളിലെ പ്രവാസികളെ ഉദ്ദേശിച്ച് മുഖ്യമന്ത്രി പറഞ്ഞു.

കേരള സംഘത്തിന്റെ വിദേശയാത്ര ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ സഹായിച്ചതായി മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. സംസ്ഥാനത്തിന്റെ വികസനം മുന്‍നിര്‍ത്തിയായിരുന്നു യാത്ര. യാത്രാലക്ഷ്യങ്ങള്‍ പൂര്‍ണമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബറിലെ ആദ്യ രണ്ടാഴ്ചയാണ് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. സംസ്ഥാനത്തിന്റെ വികസനം മുന്‍നിര്‍ത്തിയായിരുന്നു വിദേശയാത്ര.

ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ ഗുണഫലം യാത്ര കൊണ്ട് ലഭിച്ചു.
പഠന- ഗവേഷണ മേഖലകളിലെ സഹകരണം, കേരളത്തിലുള്ളവര്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തല്‍, സംസ്ഥാനത്തേയ്ക്ക് നിക്ഷേപകരെ ആകര്‍ഷിക്കല്‍ തുടങ്ങി വിവിധ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു യാത്ര. ഇവയിലെല്ലാം പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടങ്ങല്‍ ഉണ്ടാക്കാനായി. നാളെയുടെ പദാര്‍ത്ഥമെന്ന് വിശേഷിപ്പിക്കുന്ന ഗ്രാഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി. ഫിന്‍ലന്‍ഡ്, നോര്‍വെ, യുകെ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ വിദ്യാഭ്യാസ ഹബ്ബായി മാറ്റുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പ്രവാസി സമൂഹ്തതിന്റെ സഹകരണം അഭ്യര്‍ഥിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷം യുകെയില്‍ 42000 നഴ്‌സുമാരുടെ ഒഴിവ് വരും. ആരോഗ്യമേഖലയില്‍ യുകെയിലേക്കുള്ള കുടിയേറ്റം എളുപ്പമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരളം10 hours ago

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം; ഡ്രൈ ഡേ ഒഴിവാക്കാൻ ലക്ഷങ്ങളുടെ കൈക്കൂലി

കേരളം11 hours ago

പ്രതിദിനം 80 ടെസ്റ്റുകൾ; 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം; സർക്കാർ ഉത്തരവിറങ്ങി

കേരളം1 day ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം

കേരളം1 day ago

അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പിരിച്ചുവിടും; അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

കേരളം1 day ago

സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ്‌; 1000 കോടി വ്യാപാരം ആക്രി മേഖലയില്‍ വ്യാജ ബില്ലുപയോഗിച്ച്

കേരളം1 day ago

മഴക്കെടുതി; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

കേരളം1 day ago

ഐടി പാര്‍ക്കുകളില്‍ മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

കേരളം1 day ago

വൻ നഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് കേരളത്തിലെ നഗരങ്ങൾ

കേരളം1 day ago

KSRTC ബസ്സിന് പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version