Connect with us

കേരളം

പിണറായി വിജയൻറെ കൈവശം 10,000 രൂപ, ഭാര്യയുടെ കൈവശം രണ്ടായിരം

Published

on

pinarayi election nomination

ധര്‍മടം നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ കൈവശമുള്ളത് 10,000 രൂപ. ഭാര്യ റിട്ട. അധ്യാപിക തായക്കണ്ടിയില്‍ കമലയുടെ കൈവശമുള്ളത് 2000 രൂപയും. നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച അഫിഡവിറ്റിലാണ് ഇത് കാണിച്ചിരിക്കുന്നത്.

പിണറായി വിജയന് തലശ്ശേരി എസ്.ബി.ഐയില്‍ 78,048.51 രൂപയും പിണറായി സര്‍വിസ് സഹകരണ ബാങ്കില്‍ 5400 രൂപയും നിക്ഷേപമുണ്ട്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ശമ്പളവും വരുമാനവുമാണ് പിണറായിയുടെ വരുമാനം.

കൈരളി ചാനലില്‍ 10,000 രൂപ വില വരുന്ന 1000 ഷെയറും സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍ 500 രൂപയുടെ ഒരു ഷെയറും 100 രൂപ വില വരുന്ന ഒരു ഷെയർ പിണറായി ഇൻഡസ്ട്രിയൽ കോഓപറേറ്റിവ് സൊസൈറ്റിയിലുമുണ്ട്. ഇതിനു പുറമെ ഒരുലക്ഷം രൂപയുടെ ഷെയർ കിയാലിലുമുണ്ട്.

സ്വര്‍ണാഭരണങ്ങളൊന്നും സ്വന്തമായില്ലാത്ത പിണറായിക്ക് ബാങ്ക് നിക്ഷേപവും ഷെയറുമടക്കം 2,04,048.51 രൂപയുടെ നിക്ഷേപമുണ്ട്. പിണറായിയില്‍ 8.70 ലക്ഷം രൂപ വിലവരുന്ന വീടുള്‍ക്കൊള്ളുന്ന 58 സെൻറ് സ്ഥലവും പാതിരിയാട് 7.90 ലക്ഷം രൂപ വിലവരുന്ന 20 സെൻറ് സ്ഥലവും സ്വന്തമായുണ്ട്.

പിണറായി വിജയെൻറ ഭാര്യ തായക്കണ്ടിയില്‍ കമലക്ക് തലശ്ശേരി എസ്.ബി.ഐയില്‍ 5,47,803.21 രൂപയും എസ്.ബി.ഐ എസ്.എം.ഇ ശാഖയില്‍ 32,664.40 രൂപയും മാടായി കോഓപ് ബാങ്കില്‍ 3,58,336 രൂപയും മൗവ്വഞ്ചേരി കോഓപ് ബാങ്കില്‍ 11,98,914 രൂപ സ്ഥിര നിക്ഷേപവുമുണ്ട്.

കൈരളി ചാനലില്‍ 20,000 രൂപ വില വരുന്ന 2000 ഷെയറും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം (കിയാല്‍) കമ്പനിയില്‍ രണ്ടുലക്ഷം രൂപയുടെ ഓഹരിയുമുണ്ട്. പിണറായി പോസ്‌റ്റ് ഓഫിസില്‍ 1,44,000 രൂപയുടെയും വടകര അടക്കാത്തെരു പോസ്‌റ്റ് ഓഫിസില്‍ 1,45,000 രൂപയുടെയും നിക്ഷേപമുണ്ട്. 33,00,000 രൂപ വിലവരുന്ന 80 ഗ്രാം സ്വര്‍ണം കമലക്ക് സ്വന്തമായുണ്ട്. ഇതിന് 35 ലക്ഷം രൂപയാണ് മാർക്കറ്റ് വില കണക്കാക്കിയിട്ടുള്ളത്.

ഒഞ്ചിയം കണ്ണൂക്കരയില്‍ 17.5 സെൻറ് സ്ഥലം കമലക്ക് സ്വന്തമായുണ്ട്. ഇത്തരത്തില്‍ പിണറായി വിജയന് 2,04,048.51 രൂപയുടെയും കമലക്ക് 29,767,17.61 രൂപയുടെയും സമ്പത്തുള്ളതായി നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച അഫിഡവിറ്റിൽ വ്യക്തമാക്കുന്നു. രണ്ടു ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും അഫിഡവിറ്റിലുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version