Connect with us

കേരളം

മെക്കിട്ടുകേറുന്ന മനോഭാവം ശരിയല്ല; കേന്ദ്രസര്‍ക്കാര്‍ ചില സംസ്ഥാനങ്ങളെ കണ്ണിലെ കരടായി കാണുന്നുവെന്ന് മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാര്‍ ചില സംസ്ഥാനങ്ങളെ കണ്ണിലെ കരടായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണിലെ കരടായ സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പോലും നിരാകരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. കോര്‍പ്പറേറ്റുകളുടെ ക്ഷേമം മാത്രമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും പിണറായി വിജയന്‍ ആരോപിച്ചു.

ട്രഷറി ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമകാര്യങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നയമല്ല കേരളത്തിനുള്ളത്. പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് കേന്ദ്രത്തിന്റെ തിട്ടൂരം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ മേല്‍ മെക്കിട്ടുകേറുന്ന മനോഭാവം ശരിയല്ല. കേരളം രാജ്യത്തിന്റെ ഭാഗമാണെന്ന് ഓര്‍ക്കണം. കേന്ദ്ര താല്‍പ്പര്യത്തിന് അനുസരിച്ചാണ് വരുമാനം വിതരണം ചെയ്യുന്നത്. പല കാര്യങ്ങളിലും കേന്ദ്രത്തില്‍ നിന്നും കേരളത്തിന് ദുരനുഭവങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളു.

കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കേണ്ട കാര്യങ്ങള്‍ ഉണ്ട്. എയിംസ് വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഓരോ തവണയും നടപ്പാക്കുമെന്നും തോന്നുമെങ്കിലും കേരളത്തിന് നിരാശയാണ് ഉണ്ടായത്. ഒരു സംസ്ഥാനത്തോട് ഏത് രീതിയില്‍ നീതികേട് ചെയ്യാം എന്നതിന്റെ ഉദാഹരണമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version