Connect with us

കേരളം

ഫിസിക്കൽ എഡ്യൂക്കേഷൻ സെഷനുകൾ വിക്ടേഴ്സ് ചാനൽ വഴി ഉടൻ സംപ്രേഷണം ആരംഭിക്കും

Published

on

sivankutty kite

സംസ്ഥാനത്ത് കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധശേഷിയും കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി ആരോഗ്യ,കായിക വിദ്യാഭ്യാസവും യോഗയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ സെഷനുകൾ വിക്ടേഴ്സ് ചാനൽ വഴി ഉടൻ സംപ്രേഷണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി ശിവൻകുട്ടി.

അന്താരാഷ്ട്ര യോഗ ദിനത്തിൽ എസ് സി ഇ ആർ ടി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആദ്യത്തെ അന്താരാഷ്ട്ര യോഗാ ദിനാചരണം ഡൽഹിയിൽ അരങ്ങേറിയപ്പോള്‍ ഒറ്റ വേദിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്തു എന്ന റെക്കോർഡ് കരസ്ഥമാക്കിയിരുന്നു. എന്നാല്‍ ശാരീരിക അകലം പാലിക്കേണ്ട പ്രത്യേക സാഹചര്യമാണ് നിലവിൽ ഉള്ളത്. അതുകൊണ്ട് സ്വന്തം വീടുകളില്‍ തന്നെ പ്രത്യേക സ്ഥലത്ത് യോഗ അഭ്യസിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ നല്ലത്. ഈ മഹാമാരിക്കാലത്ത് രോഗപ്രതിരോധം തന്നെയാണ് ഏറ്റവും വലിയ മരുന്ന്.

കോവിഡ് പ്രോട്ടോകോൾ അംഗീകരിച്ചുകൊണ്ട് ശാരീരികവും മാനസികവുമായ അച്ചടക്കം പാലിക്കുവാൻ നമ്മൾ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ് എന്നും മന്ത്രി വി ശിവൻകുട്ടി ഓർമ്മിപ്പിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം4 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം8 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം8 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version