Connect with us

കേരളം

പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ അന്തരിച്ചു.

Untitled design 57

പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയസ്തംഭനം മൂലം തിരുവനന്തപുരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ പ്രസ് ഫോട്ടോ​ഗ്രാഫറായിരുന്നു അദ്ദേഹം. ചെമ്മീൻ സിനിമ യുടെ സ്റ്റിൽ ഫോട്ടോ ഗ്രാഫർ ആയിരുന്നു. ഫോട്ടോ ജേർണലിസം. സിനിമ. നാടകം. ഡോക്യൂമെന്ററി രംഗങ്ങളിൽ സജീവമായിരുന്നു.

മൂന്നു തവണ അദ്ദേഹത്തിന് ദേശിയ പുരസ്കാരം നേടിയിട്ടുണ്ട്. കൂടാതെ യാ​ഗം, കേശു, സ്വപ്നം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. 1959ൽ തിരുവനന്തപുരത്ത് ശിവൻസ് സ്റ്റുഡിയോ തുടങ്ങി. മലയാളത്തിലെ പ്രമുഖ സംവിധായകനും ഛായാ​ഗ്രഹകനുമായ സന്തോഷ് ശിവൻ, സം​ഗീത് ശിവൻ, സഞ്ജീവ് ശിവൻ എന്നിവർ മക്കളാണ്.

1991ൽ അദ്ദേഹം സംവിധാനം ചെയ്ത അഭയം എന്ന സിനിമയ്ക്ക് കുട്ടികളുടെ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. 1993 ൽ സംഗീത് ശിവന്റെ സംവിധാനത്തിൽ ജോണി എന്ന സിനിമ നിർമ്മിച്ചു . കയ്യും തലയും പുറത്തിടരുത് ( സംവിധാനം പി ശ്രീകുമാർ വര്‍ഷം 1985 ) ഇലഞ്ഞിപ്പൂക്കൾ ( സംവിധാനം സന്ധ്യാ മോഹൻ – 1986 ) അപരാഹ്നം ( സംവിധാനം എം പി സുകുമാരൻ നായർ 1990 ) എന്നീ സിനിമകൾക്ക് കലാസംവിധാനം നിർവ്വഹിച്ചു .

ഐക്യകേരള രൂപവത്കരണത്തിനു മുൻപേ ശിവന്റെ ചിത്രങ്ങൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിലെല്ലാം പ്രസിദ്ധീകരിച്ചിരുന്നു. നാഷണല്‍ ജ്യോഗ്രഫിക്, ലൈഫ്, സ്പാൻ , ന്യൂസ് വീക്ക് തുടങ്ങി പല വിദേശ പ്രസിദ്ധീകരണങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങൾ അച്ചടിച്ചുവന്നിരുന്നു. ശിവൻസ് സ്റ്റുഡിയോ 60 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷപരിപാടികൾ 2019 ൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്നു.

അന്ന് അദ്ദേഹം കേരളത്തിന്റെ ഛായാഗ്രഹണ ചരിത്രം ഇങ്ങിനെ പങ്കുവെച്ചു . ” കഴിഞ്ഞ അറുപത്‌ വർഷത്തിലെ ഓരോ ദിവസവും അധ്വാനത്തിന്റേതായിരുന്നു. അന്നൊന്നും പലതും ഇത്ര എളുപ്പമായിരുന്നില്ല. ഡോക്യുമെന്ററിയായിരുന്നു ലക്ഷ്യം. പക്ഷേ അന്നൊക്കെ വീഡിയോ ക്യാമറ ഉപയോഗിക്കാൻ ഉന്നതതല അനുമതി വേണം. നടക്കാത്ത കാര്യത്തിനാണ്‌ ശ്രമിക്കുന്നതെന്ന്‌ പലരും പറഞ്ഞു. അഞ്ചുവർഷത്തിന്‌ ശേഷം ലൈസൻസ് കിട്ടി. ആ ക്യാമറയിലാണ്‌ ‘സ്വപ്നം’ സിനിമ ചെയ്തത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം5 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം9 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം13 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം14 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം14 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം15 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം15 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version