Connect with us

കേരളം

ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി പതിനായിരം ഭക്തർക്ക് ദർശനം

guruvayoor

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രാബല്യത്തിലായ സാഹചര്യത്തിൽ മണ്ഡല മകരവിളക്ക് കാലത്ത് കൂടുതൽ തീർത്ഥാടകർക്ക് ക്ഷേത്ര ദർശനത്തിന് അനുമതി നൽകാൻ ഗുരുവായൂർ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു. തീർത്ഥാടകരുടെ നിരന്തര ആവശ്യത്തെത്തുടർന്നാണ് നടപടി. പ്രതിദിനം പതിനായിരം ഭക്തർക്ക് വെർച്വൽ ക്യൂ വഴി ദർശനം അനുവദിക്കാനാണ് തീരുമാനം.

നിലവിൽ അയ്യായിരം പേർക്ക് മാത്രമായിരുന്നു ദർശനത്തിനുള്ള അനുമതി. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ദർശനത്തിന് അവസരം. ഇതിനായി www.guruvayurdevaswom.nic എന്ന ദേവസ്വം വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ശബരിമല തീർത്ഥാടകർക്ക് ദർശനത്തിന് പ്രത്യേക ക്രമീകരണം തുടരും. ദർശനത്തിന് ഇവർക്ക് ഓൺലൈൻ ബുക്കിങ്ങ് നടത്തേണ്ടതില്ല.

കൂടാതെ ഗുരുവായൂർ ഏകാദശി ഉത്സവത്തിൻ്റെ ഭാഗമായി ദശമി (ഡിസംബർ 13 ), ഏകാദശി (ഡിസംബർ 14 ), ദ്വാദശി ഡ്രിസംമ്പർ 15) ദിവസങ്ങളിൽ ക്ഷേത്ര ദർശനത്തിനെത്തുന്ന എല്ലാ ഭക്തർക്കും ദർശനത്തിന്മ സൗകര്യമൊരുക്കും. വെർച്വൽ ക്യൂ ദർശനം ബുക്ക് ചെയ്ത പതിനായിരം പേർക്കാവും ഈ ദിവസങ്ങളിൽ ആദ്യം ദർശനം മറ്റുള്ളവർക്ക് തിരക്ക് കുറയുന്ന മുറയ്ക്ക്‌ ദർശനത്തിന് അവസരം നൽകും

മണ്ഡല മകരവിളക്ക് കാലത്ത് ഗുരുവായൂർ ക്ഷേത്രവും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കാനും ദേവസ്വം ഭരണസമിതി യോഗത്തിൽ തീരുമാനമായി. വഴിപാട് പായസം നൽകുന്നതിന് പ്ലാസ്റ്റിക് ഇതര കണ്ടെയ്നർ വാങ്ങും. ഇതിനായി ക്വട്ടേഷൻ നൻകുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 mins ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 hour ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം2 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം3 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം4 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version