Connect with us

കേരളം

‘സർക്കർ തുടരുമെന്ന് ജനങ്ങളുടെ ആഗ്രഹം’; 35 സീറ്റിൽ യുഡിഎഫ് വോട്ട് ബിജെപിക്ക് കുത്തും, കോടിയേരി

Published

on

kodiyeri balakrishnan

ഇടതു സർക്കാർ വീണ്ടും ഭരണത്തിൽ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ. ഈ സർക്കാർ തുടർന്നാൽ നാശമായിരിക്കും എന്ന് കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിക്കുന്നു. വിജയന്റെ അഹന്ത സഹിക്കാൻ പറ്റില്ല എന്നാണ് അവർ പ്രചരിപ്പിക്കുന്നത്. എന്താണ് ഈ അഹന്ത എന്നും കോടിയേരി ചോദിച്ചു.

പൗരത്വ നിയമം നടപ്പിലാക്കില്ല എന്ന് പറഞ്ഞതാണോ പിണറായിയുടെ അഹന്ത? നോട്ട് നിരോധനത്തിനെതിരെ മുഖ്യമന്ത്രിയടക്കം സമരത്തിന് ഇറങ്ങിയതാണോ അഹന്ത? നടപ്പാക്കാൻ പറ്റാത്ത ഗെയിൽ നടപ്പാക്കിയതാണോ അഹന്ത? വലിയ പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നത് അഹന്തയാണെങ്കിൽ മലയാളികൾ അത് അലങ്കാരമായി കാണുമെന്നും കോടിയേരി കൂടിച്ചേർത്തു.

മാർക്സിസ്റ്റ് ഹുങ്ക് അവസാനിപ്പിക്കണമെന്ന് 1991ൽ കോൺ​ഗ്രസ് അവിശുദ്ധ സഖ്യമുണ്ടാക്കി. അത് അന്ന് പൊളിഞ്ഞു. ഇപ്പോൾ അഹന്ത എന്ന് പറഞ്ഞ് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുന്നു. ബിജെപിയും കോൺഗ്രസും ഒരേ കാര്യം പറയുന്നു.

ഇടതുപക്ഷ വിരുദ്ധ സഖ്യമാണ് ഇവരുടെ നീക്കം. ഇവർ കൂട്ടുകച്ചവടം നടത്തുന്നു. 35 സീറ്റ് കിട്ടിയാൽ ഭരിക്കുമെന്ന് കെ സുരേന്ദ്രൻ പറയുന്നു. അതെങ്ങനെ സാധിക്കും? 35 സീറ്റിൽ യുഡിഎഫ് വോട്ട് ബിജെപിക്ക് കുത്തും. ബാക്കി മണ്ഡലങ്ങളിൽ ബിജെപി തിരിച്ച് യുഡിഎഫിന് വോട്ട് കൊടുക്കും. അതാണ് 35 ന്റെ കോടിയേരി ആരോപിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം6 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം6 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം1 week ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം1 week ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം1 week ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version