Connect with us

കേരളം

18 വര്‍ഷം മുന്‍പ് പേനയുടെ നിബ് വിഴുങ്ങി; ആസ്മയെന്ന് കരുതി ദീര്‍ഘകാല ചികിത്സ, വിദഗ്ധമായി പുറത്തെടുത്ത് ഡോക്ടര്‍മാര്‍

Untitled design 2021 07 30T193824.895

യുവാവ് 18 വര്‍ഷം മുന്‍പ് അബദ്ധത്തില്‍ വിഴുങ്ങിയ പേനയുടെ നിബ് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ അതിവിദഗ്ധമായി പുറത്തെടുത്തു. മുഖ്യ ശ്വാസകോശരോഗ വിദഗ്ധ ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ ഒഴിവാക്കി ബ്രോങ്കോസ്‌കോപിക് പ്രോസിജീയറിലൂടെ നിബ് നീക്കം ചെയ്തത്. ശ്വാസകോശത്തില്‍ നിബ് കുരുങ്ങിയതിനെ തുടര്‍ന്ന് വര്‍ഷങ്ങളോളം യുവാവിനെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.

32കാരനായ ആലുവ സ്വദേശി സൂരജ് 2003ല്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് അബദ്ധത്തില്‍ പേനയുടെ നിബ് വിഴുങ്ങിയത്. പേന ഉപയോഗിച്ച് വിസില്‍ ഊതാന്‍ ശ്രമിക്കുന്നതിനിടെയാണ് നിബ് അബദ്ധത്തില്‍ വിഴുങ്ങിയത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും എക്‌സറേയില്‍ അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കാണിക്കാന്‍ തുടങ്ങി. കടുത്ത ചുമയും ശ്വാസംമുട്ടും അനുഭവപ്പെട്ടു.

ആസ്തമ കൊണ്ടുള്ള ബുദ്ധിമുട്ടായിരിക്കും എന്ന് കരുതി കഴിഞ്ഞ 18 വര്‍ഷം വിവിധ ആശുപത്രികളില്‍ ചികിത്സിച്ചു. കഴിഞ്ഞ ഡിസംബറില്‍ സൂരജിന് കോവിഡ് ബാധിച്ചു.രോഗലക്ഷണങ്ങള്‍ വഷളായതിനെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയിലെ പ്രമുഖ ശ്വാസകോശ രോഗവിദഗ്ധന്‍ ഡോ. അസീസ് കെ എസിനെ ചികിത്സയ്ക്കായി സമീപിച്ചു. സിടി സ്‌കാനില്‍ നെഞ്ചില്‍ ബാഹ്യവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി. വലതു ശ്വാസകോശത്തില്‍ താഴെയായി അസ്വാഭാവികമായ നിലയില്‍ ബാഹ്യ വസ്തുവിനെ കണ്ടെത്തുകയായിരുന്നു.

കൂടുതല്‍ ചികിത്സയ്ക്കായി അമൃത ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താതെ അതിവിദഗ്ധമായാണ് നിബ് പുറത്തെടുത്തത്. ബ്രോങ്കോസ്‌കോപിക് പ്രോസിജീയറിലൂടെയാണ് നിബ് പുറത്തെടുത്തത്. നിബിനെ മൂടി കൊണ്ടുള്ള കോശചര്‍മ്മം നീക്കം ചെയ്യുന്നതിന് വലിയ പരിശ്രമം വേണ്ടി വന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ഒരു ദിവസത്തെ നിരീക്ഷണത്തിന് ശേഷം സൂരജിനെ വ്യാഴാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version