Connect with us

കേരളം

ഡോക്ടർമാർക്കെന്ന പോലെ രോഗിക്കും സംരക്ഷണം വേണം, ആരോഗ്യമന്ത്രി വാക്ക് പാലിക്കണം; ഹർഷിനയെ സന്ദർശിച്ച് ചെന്നിത്തല

ഡോക്ടർമാർക്ക് എന്നപോലെ രോഗിക്കും സംരക്ഷണം കിട്ടണമെന്ന് രമേശ് ചെന്നിത്തല. വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ ഹർഷിനയ്ക്ക് ആരോ​ഗ്യമന്ത്രി വീണാ ജോ‍ർജ് നൽകിയ ഉറപ്പ് പാലിക്കണമെന്നും ചെന്നിത്തല പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ സമരം തുടരുന്ന ഹർഷിനയെ സന്ദ‍ർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല. സർക്കാരിന് ഒളിച്ചു കളി നടത്താൻ സാധ്യമല്ലെന്നും ചെന്നിത്തല പറഞ്ഞു.

ഉചിതമായ നഷ്ടപരിഹാരവും കുറ്റക്കാർക്കെതിരെ നടപടിയും ആവശ്യപ്പെട്ടാണ് ഹ‍ർഷിന വീണ്ടും സമരം ആരംഭിച്ചത്. കോഴിക്കോട് മെഡി. കോളേജ് ആശുപത്രിക്ക് മുന്നിൽ തുടങ്ങിയ സമരത്തിന് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയുമുണ്ട്. കോഴിക്കോട് മെഡി. കോളേജ് ആശുപത്രിൽ 2017ൽ പ്രസവ ശസ്ത്രക്രിയക്കിടെ ശസത്രക്രിയ ഉപകരണം വയറ്റിൽ മറന്നുവച്ചെന്നാണ് ഹർഷിനയുടെ പരാതി.

ആശുപത്രിക്ക് മുന്നിൽ ഹർഷിന ആദ്യം നടത്തിയ സമരം, ആരോഗ്യ മന്ത്രി നേരിട്ടെത്തി ഉറപ്പുകൾ നൽകിയതോടെയാണ് അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിക്കാനും തീരുമാനമായിരുന്നു. എന്നാൽ തുടർ നടപടി ഉണ്ടാകാതിരുന്നതിനാലാണ് ഹർഷിന വീണ്ടും സമരത്തിലേക്ക് കടന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version