Connect with us

കേരളം

പൈപ്പ് മാറ്റി സ്ഥാപിക്കൽ; പത്തനംതിട്ടയിൽ പണി മുടക്കിയ കരാറുകാരനെ പുറത്താക്കി ജല അതോറിറ്റി

Untitled design (1)

പത്തനംതിട്ട നഗരത്തിൽ പഴയ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ ചുമതലപ്പെടുത്തിയ കരാറുകാരനെ ഒഴിവാക്കിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. നിരവധി തവണ സമയം നീട്ടി നൽകിയിട്ടും പ്രവർത്തി പൂർത്തിയാക്കാൻ കരാറുകാരന് സാധിക്കാതെ വന്നതോടെയാണ് ഇവരെ ഒഴിവാക്കാൻ തീരുമാനിച്ചത്. പൈപ്പ് മാറ്റി സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കാതെ വന്നതോടെ നഗരത്തിലെ റോഡുകൾ താറുമാറായതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

ടികെ റോഡിൽ പൈപ്പ് ഇട്ടതിന് ശേഷം നേരാവണ്ണം മൂടാത്തതിനെ തുടർന്നുണ്ടായ കുഴി വാട്ടർ അതോറിറ്റി നേരിട്ട് ഇന്ന് തന്നെ താൽക്കാലികമായി പുനർ നിർമിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. 500 മീറ്ററോളം ദൂരമാണ് അടിയന്തരമായി റീസ്റ്റോർ ചെയ്യുക. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പത്തനതിട്ട നഗരത്തിലെ പഴയ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തിയാണ് കരാറുകാരുടെ അനാസ്ഥ മൂലം ദുരിതമായത്. ശേഷിക്കുന്ന ജോലികൾ പല പാക്കേജുകളാക്കി തിരിച്ച് റീടെണ്ടർ ചെയ്ത് ഉടൻ തന്നെ കരാർ നൽകാനും മന്ത്രി റോഷി അഗസ്റ്റിൻ നിർദേശിച്ചിട്ടുണ്ട്. ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണ ജോർജുമായി ഫോണിൽ സംസാരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് ഉറപ്പ് നൽകി.

ശുദ്ധജല പൈപ്പ് സ്ഥാപിക്കാൻ കുഴിച്ച റോഡുകൾ ടാർ ചെയ്ത് പൂർവസ്ഥിതിയിലാക്കാൻ മന്ത്രിമാരായ റോഷി അഗസ്റ്റിനും വീണാ ജോർജും പങ്കെടുത്തയോഗം അനുവദിച്ച 10 ദിവസ സമയം തീർന്നതിന് പിന്നാലെയാണ് കരാറുകാരനെ ടെർമിനേറ്റ് ചെയ്തത്. ഗുരുതര അനാസ്ഥ വരുത്തിയ കരാറുകാരനെതിരെ കേസെടുക്കണമെന്ന് ഇന്നലെ മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം8 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം12 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം16 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം17 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം17 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം19 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം19 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version