Connect with us

കേരളം

കോഴിക്കോട് കോർപറേഷനിൽ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ; ഏഴ് പേർ അറസ്റ്റിൽ

കോഴിക്കോട് കോർപറേഷനിൽ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ അനുവദിച്ച കേസിൽ രണ്ട് ക്ലർക്കുമാരടക്കം ഏഴ് പേർ അറസ്റ്റിൽ. അബൂബക്കര്‍ സിദ്ദിഖ് എന്നയാള്‍ക്ക് കാരപ്പറമ്പ് കരിക്കാംകുളത്ത് കെട്ടിട നമ്പര്‍ അനുവദിച്ച കേസിലാണ് അറസ്റ്റ്. അനില്‍ കുമാര്‍, സുരേഷ് എന്നീ ക്ലാര്‍ക്കുമാർക്കും കെട്ടിട ഉടമയ്ക്കും പുറമെ കോർപറേഷനിൽ നിന്ന് വിരമിച്ച അസിസ്റ്റന്റ് എൻജിനീയർ, മൂന്ന് ഇടനിലക്കാർ എന്നിവരാണ് പിടിയിലായവർ. നമ്പർ അനുവദിക്കാൻ നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്.

മറ്റൊരു അപേക്ഷയുടെ പഴുതുപയോഗിച്ചാണ് കെട്ടിടത്തിന് നമ്പര്‍ നല്‍കിയത്. ക്ലാർക്ക് സുരേഷാണ് ഉദ്യോഗസ്ഥരുടെ പാസ് വേർഡ് ചോർത്തി കെട്ടിടത്തിന് നമ്പർ അനുവദിച്ചത്. വ്യാജ രേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, ഐടി ആക്ട് എന്നീ വകുപ്പുകളിലാണ് കേസെടുത്തതെന്ന് കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണര്‍ എം സിദ്ദിഖ് പ്രതികരിച്ചു. മൊത്തം ആറ് കേസുകളാണുള്ളത്. ഇതില്‍ ഒരു കെട്ടിടവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഏഴ് പ്രതികളെ പിടികൂടിയത്. ബാക്കിയുള്ള കേസുകളില്‍ അന്വേഷണം നടക്കുന്നതായും അസിസ്റ്റന്റ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ കെട്ടിടങ്ങള്‍ക്ക് അനധികൃതമായി അനുമതി നല്‍കിയത് ശ്രദ്ധയില്‍പ്പെട്ട ഗ്രേഡ് II റവന്യൂ ഉദ്യോഗസ്ഥന്‍ ആറ് മാസം മുമ്പ് തന്നെ കോര്‍പറേഷന്‍ സെക്രട്ടറിയ്ക്ക് കത്തയച്ചിരുന്നു. 2021 ജൂലായ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നടന്ന ക്രമക്കേടുകള്‍ക്ക് തന്റെ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ പതിച്ചിട്ടുണ്ടെന്നും അത് തന്റെ അറിവോടെയല്ല നടന്നിരിക്കുന്നതെന്നും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

കോര്‍പറേഷനിലെ ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും റിയല്‍ എസ്റ്റേറ്റ് മാഫിയകളും ഒരുമിച്ച് ചേര്‍ന്നുള്ള തട്ടിപ്പാണെന്നുള്ള ആരോപണവും ഉയര്‍ന്നിരുന്നു. കെട്ടിട നമ്പര്‍ അനുവദിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറിന്റെ അപാകം മൂലമുണ്ടായ പിഴവാണെന്നായിരുന്നു ന്യായീകരണം. വിശദീകരണം പോലും ആവശ്യപ്പെടാതെ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധവും ഉണ്ടായി. അതേസമയം കേസുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ സസ്പെന്‍ഡ് ചെയ്ത നാല് ഉദ്യാഗസ്ഥരില്‍ ആരും ഇപ്പോള്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം1 day ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം1 day ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version