Connect with us

കേരളം

വന്ദേഭാരത് ട്രെയിനുകൾ കടന്നുപോകാനായി മറ്റ് ട്രെയിനുകൾ മണിക്കൂറുകൾ വൈകുന്നതായി യാത്രക്കാരുടെ പരാതി

Screenshot 2023 10 20 174348

വന്ദേഭാരത് ട്രെയിനുകൾ കടന്നുപോകാനായി മറ്റ് ട്രെയിനുകൾ മണിക്കൂറുകൾ വൈകുന്നതായി യാത്രക്കാരുടെ പരാതി. സംസ്ഥാനത്തോടുന്ന പാസഞ്ചർ ട്രെയിനുകളുൾപ്പെടെ മിക്ക ട്രെയിനുകളും വന്ദേ ഭാരതുകളുടെ വരവോടെ സമയക്രമം തെറ്റിയാണ് ഓ‌ടുന്നത്. ട്രെയിനുകളുടെ സമയം തെറ്റിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഇതോടെ ജോലിക്കും ജോലി കഴിഞ്ഞ് തിരിച്ചെത്താനും ട്രെയിനുകളെ ആശ്രയിക്കുന്നവർ ​പ്രതിസന്ധിയിലായി. ട്രെയിനുകൾ സമയം തെറ്റുന്നതിനെതിരെ യാത്രക്കാരും പ്രതിഷേധിച്ചു. ആലപ്പുഴ മുതൽ എറണാകുളം വരെ ഓരോ സ്റ്റേഷനിൽ നിന്ന് കയറിയ യാത്രക്കാരും പ്രതിഷേധ ബാഡ്ജ് ധരിച്ചാണ് യാത്ര ചെയ്തത്.

വന്ദേ ഭാരതത്തിന്റെ സമയം പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജംഗ്ഷനിലെ സ്റ്റേഷൻ മാസ്റ്റർക്ക് ഇവർ പരാതി നൽകി. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാൻ ആണ് തീരുമാനം. ഫ്രണ്ട്സ് ഓണ്‍ റെയിൽസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. എറണാകുളം-‌കായംകുളം, 46 മിനിറ്റ് കുമ്പളത്ത് പിടിച്ചിടുന്നു. പാലരുവ് എക്സ്പ്രസിനും സമാനമായ അവസ്ഥയാണ്. മലബാറിൽ നിന്നുള്ള കണ്ണൂർ-ആലപ്പുഴ എക്സ്പ്രസിനുൾപ്പെടെ സമയക്രമം തെറ്റിയിരിക്കുന്നു. ആലപ്പുഴ-എറണാകുളം പാസഞ്ചറിനും ഇതുതന്നെയാണ് അവസ്ഥ. പാലക്കാടും സമാനമായ ബുദ്ധിമുട്ടാണ് നേരിടുന്നത്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം6 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം6 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version